Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളത്തിന് 'നന്ദിനി' പാല്‍ വേണ്ടെന്ന് സര്‍ക്കാര്‍...തൊഴുത്തിൽ യുദ്ധം തുടങ്ങി..നന്ദിനി പാൽ ഉപയോഗിക്കുന്നവർ നല്ല ക്വാളിറ്റി ഉണ്ട്...മിൽമാ പാലിന് നന്ദിനി പാൽ ഒരു പാരയാണ്…അതുകൊണ്ടാണ് നമ്മുടെ സർക്കാർ തുടക്കം മുതലേ എതിർക്കുന്നത്....

19 JUNE 2023 11:59 AM IST
മലയാളി വാര്‍ത്ത

നന്ദിനി വേണോ മിൽമ വേണോ? പാലിന്റെ പേരിൽ ഇപ്പോൾ കേരളവും കർണാടകവും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങി ഇരിക്കുകയാണ്. കര്‍ണാടക ബ്രാന്‍ഡായ നന്ദിനി പാലുല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ദേശീയ ക്ഷീരവികസന വകുപ്പിന് കേരളം പരാതി നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ക്ഷീര വികസനം, പാല്‍ സഹകരണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കേന്ദ്രത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തില്‍ പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാനുള്ള തീരുമാനം നന്ദിനി പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.'കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളാണ്, അതിനാല്‍ മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോള്‍ ആ സംസ്ഥാനത്തിന്റെ അനുമതി വാങ്ങണം'- മന്ത്രി പറഞ്ഞു. അതേസമയം, നന്ദിനി പാല്‍ മില്‍മയേക്കാള്‍ 7 രൂപ കുറച്ച് വില്‍ക്കുന്നതിനെ കുറിച്ചും മന്ത്രി ്‌വ്യക്തമാക്കി.ഇതിന് മുമ്പ് കേരളത്തില്‍ പാല്‍ ക്ഷാമം നേരിട്ടപ്പോള്‍ കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയോടെ നന്ദിനി പാല്‍ ഇവിടെ വിറ്റിരുന്നു.

 

അന്ന് വില കുറവായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ക്ഷീരകര്‍ഷകരുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പലരും സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേരളത്തില്‍ മില്‍മ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ ശേഖരിക്കാനുള്ള സാധ്യതയും ചിഞ്ചുറാണി തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് സഹകരണ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംഘടനകളുണ്ട്, അവയെല്ലാം മില്‍മയ്ക്കാണ് പാല്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ഉൽപാദിപ്പിക്കുന്നത് ഏറ്റവും മികച്ച പാലാണെന്നും ഇന്ത്യയിലെ തന്നെ മികച്ച പാല്‍ മില്‍മയുടേതാണെന്നും മന്ത്രി വ്യക്തമാക്കി.അന്യസംസ്ഥാന പാലിന് കൂടുതല്‍ ശ്രദ്ധ നല്‍കണം. അത്തരത്തില്‍ എത്തുന്ന പാല്‍ കുഞ്ഞുങ്ങളും സാധാരണക്കാരും ഉപയോഗിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നന്ദിനി ചെറിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയതോടെ വില്‍പ്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് അതിര്‍ത്തി കടന്നുള്ള പാല്‍ വില്‍പന നന്ദിനി വര്‍ദ്ധിപ്പിച്ചത്. കൊച്ചിയിൽ രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നന്ദിനി ഔട്ട്ലറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്.കർണാടകയിലെ പ്രധാന പാൽ ബ്രാൻഡായ നന്ദിനി കേരള വിപണിയിൽ എത്തുന്നതോടെ കേരളത്തിലെ മിൽമാ പാൽ വൻ പ്രതിസന്ധിയില് ആകുമോ എന്ന് പലർക്കും ആശങ്കയുണ്ട്. കാരണം കർണാടകയുടെ നന്ദിനി പാൽ കേരളത്തെ അപേക്ഷിച്ച് 7 രൂപയോളം കുറവുണ്ട്..പൊതുവിൽ നന്ദിനി പാൽ ഉപയോഗിക്കുന്നവർ നല്ല ക്വാളിറ്റി ഉണ്ടു എന്നൊക്കെ പറയുകയും ചെയ്യുന്നു.. സത്യം എന്തായാലും മിൽമാ പാലിന് നന്ദിനി പാൽ ഒരു പാരയാണ്…അതുകൊണ്ടാണ് നമ്മുടെ സർക്കാർ തുടക്കം മുതലേ എതിർക്കുന്നത്. നമ്പർ വൺ കേരളത്തിന് അന്യ സംസ്ഥാന ഉല്പന്നങ്ങൾ ഒന്നും ഇവിടെ വേണ്ട എന്ന് തീരുമാനിക്കുക എളുപ്പമല്ല.. കാരണം പച്ചക്കറി, അരി, പഴ വർഗ്ഗങ്ങൾ, മാസം etc അടക്കം 90 ശതമാനവും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിൽ ആണ് നമ്മൾ..

 

ഏഴു രൂപ കുറവുണ്ടല്ലോ നന്ദിനി പാൽ എന്നു കരുതി മലയാളികൾ നന്ദിനി വാങ്ങുവാൻ തുടങ്ങിയാൽ , മിൽമ പാലും വില കുറക്കേണ്ട ഗതികേടിൽ എത്തും.. ഇത് ചിലർക്ക് വിഷമം ആകും…അങ്ങനെ ആണെങ്കിൽ കേരളത്തിൽ പെട്രോളും ഡീസലും കർണാടക സംസ്ഥാനത്തേക്കാൾ വില കൂടുതൽ ആണല്ലോ.. ഇപ്പൊൾ തന്നെ കേരളത്തിലെ അതിർത്തി ജില്ലക്കാർ കർണാടക, തമിൾ നാട്, കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ നിന്നൊക്കെ ഫുൾ ടാങ്ക് അടിക്കുന്നു.. ഇത് കാരണം കേരളത്തിന് ഡീസൽ, പെട്രോൾ നികുതി ഖജനാവിലേക്ക് കുറച്ചേ പോകുന്നുള്ളൂ. അപ്പോൾ അതൊരു പ്രശ്നമാകില്ലെ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (18 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (22 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (27 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (32 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (37 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (45 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (53 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (58 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends