“ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല”സി.പി.ഐ(എം) സെക്രട്ടറിയായി സഖാവ് ഗോവിന്ദൻ മാഷ്, ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ.... മുൻകാലങ്ങളിലും സി.പി.ഐ(എം) സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ മാന്യൻമാരുടെ വളഞ്ഞിട്ടടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്....പ്രതിരോധം തീർത്ത് പോസ്റ്റുമായി റിയാസ്...

പിന്നെ ഇടത്പക്ഷത് ന്യായീകരണ തൊഴിലാളികൾക്ക് യാതൊരു കുറവും ഇല്ല, നമ്മുടെ കേരളത്തിൽ. ഏതെങ്കിലും മന്ത്രിമാരോ നേതാക്കളോ പ്രതിസന്ധിയിൽ ആകുമ്പോൾ ന്യായീകരണം നിരത്തി കൊണ്ട് ആരെങ്കിലുമൊക്കെ രംഗത്തു വരുന്നത് പതിവാണ്...ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയത്തിലേക്ക് നോക്കുമ്പോൾ കൂടുതലും പ്രതിസന്ധിയിൽ ആയിരിക്കുന്നത് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ആണ്. സ്വന്തം വായേല് നിന്നും വന്നു പോയ പരാമർശങ്ങൾ കൊണ്ട് തന്നെയാണ് എം വി ഗോവിന്ദൻ ഇപ്പോൾ എയറിൽ നിൽക്കുന്നത്, അതുകൊണ്ട് തന്നെ ഇപ്പോൾ രക്ഷിക്കാൻ ആയി എത്തിയിരിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരായ കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങളെ വിമർശിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ കുറിപ്പ്. ‘‘ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല’’ എന്ന തലക്കെട്ടോടെയാണ് ഗോവിന്ദനെ പിന്തുണച്ച് മന്ത്രി ഫെയ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
കുറിപ്പിന്റെ പൂർണരൂപം:സിപിഎം സെക്രട്ടറിയായി സഖാവ് ഗോവിന്ദൻ മാഷ് ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ. മുൻകാലങ്ങളിലും സിപിഎം സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ മാന്യൻമാരുടെ വളഞ്ഞിട്ടടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സിപിഎമ്മിനെയാണ് അതിലൂടെ ഉന്നം വയ്ക്കുന്നത് എന്നത് വ്യക്തമാണ്. അന്നും ഇന്നും എന്നും ഇത്തരം ഗൂഢനീക്കങ്ങളെ ഞങ്ങൾ പ്രതിരോധിച്ചിട്ടുണ്ട്.രാഷ്ട്രീയ നേതാവാണെങ്കിൽ "തറവാടിത്തം" വേണമെന്നാണ് കെപിസിസി പ്രസിഡന്റ് സിപിഎം സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് "മിതത്വം" വേണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞുവയ്ക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും “മിതത്വം” കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ട്.മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജൽപനങ്ങൾ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട.
ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല. പല പല വിഷയങ്ങളിലാണ് എം വി ഗോവിന്ദനിപ്പോൾ പെട്ടിരിക്കുന്നത് ഒന്ന് മാധ്യമങ്ങളോടുള്ള പൊട്ടിത്തെറിക്കലും ,അതിൽ പിന്നെ മലക്കം മറിഞ്ഞു കൊണ്ടുള്ള വരവും, അതിനു പിന്നാലെ സുധാകരനെതിരെയുള്ള ആരോപണവും വലിയ രീതിയിലാണ് പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. പോക്സോ കേസിൽ അതിജീവിത നൽകിയ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞുവെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. തന്നെ പ്രതിയാക്കുന്നതിന് പിന്നിൽ സി.പി.എം. ആണെന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ഈ പറയുന്ന ചെറുപ്പക്കാരുമായി അഭേദ്യമായ ബന്ധമുണ്ടെന്നും സുധാകരൻ ആരോപിച്ചു.
പോക്‌സോ കേസില്‍ ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു എന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എഴുതാത്ത പരീക്ഷക്ക് പൂജ്യം കിട്ടിയാലും പാസാകുമെന്ന് മലയാളികളെ പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടും വീണ്ടും കലത്തിൽ പലതരം പരിപ്പുകൾ വേവിക്കുന്നു. ആ പരിപ്പൊന്നും വേവില്ല.അതിനു ജനം മറുപടി നൽകും.
https://www.facebook.com/Malayalivartha






















