പിണറായി പോയപ്പോൾ അഗ്നിപർവതം പൊട്ടി, തീയും പുകയും...പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുൻപേ നടക്കുന്നത്...അമേരിക്കയിലെ 20 നഗരങ്ങളിൽ ‘ഇന്ത്യ യൂണിറ്റി മാർച്ച്’ സംഘടിപ്പിച്ചു.... നരേന്ദ്രമോദിയുടെ കട്ടൗട്ടുകളും ഇന്ത്യ, അമേരിക്ക ദേശീയ പതാകകൾ വഹിച്ചുകൊണ്ടുമായിരുന്നു മാർച്ച്....അമേരിക്ക ഒരുങ്ങി...

ഇവിടെ ഞങ്ങളുടെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലൊക്കെ പോയി..എന്തൊക്കെയായിരുന്നു നടന്നേ..അല്ലെങ്കിൽ ഇവിടുന്നു പുറപ്പെട്ടത് മുതൽ ട്രോളുകളോട് ട്രോള് ഒക്കെ ആയിരുന്നു, അതും കഴിഞ്ഞു അവിടെ കാലുകുത്തിയത് മുതൽ നഗരത്തിൽ കാട്ടു തീയും പുകയും മൂടി ആകെ മൊത്തം അലമ്പായിരുന്നു , മുഖ്യമന്ത്രിയുടെ വിദേശ യാത്ര. പോരാഞ്ഞിട്ട് കൂടെ ഇരിക്കാൻ ലക്ഷങ്ങൾ ആയിരുന്നു പിരിച്ചിരുന്നെ, എന്നാൽ പകുതിയുടെ പകുതി പോലും ആളുകൾ പരിപാടിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സ്ഥിതി, അതും കുളമായി, കൂടാതെ ഇവിടെ വിറപ്പിച്ചു നടന്ന പിണറായി വിജയൻ അവിടെ പോയപ്പോൾ പരിപാടിക്ക് ഇരിക്കാൻ പോലും നല്ലൊരു കസേര പോലും ഉണ്ടായിരുന്നില്ല..
അമേരിക്ക സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ടൈം സ്‌ക്വയറില്‍ നൽകിയത് പഴയ ഇരുമ്പ് കസേര . വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഏറെ സുലഭവും പ്രചാരത്തിലുണ്ടായിരുന്നതും എന്നാല്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ ഇരുമ്പിന്റെ കസേരയാണ് വേദിയില്‍ ഇരിക്കാനായി പിണറായിക്ക് ഒരുക്കിയിരുന്നത്.വെള്ള പെയിന്റ് അടിച്ച കേസരയ്‌ക്ക് കൈകള്‍ വയ്‌ക്കാനുള്ള സൗകര്യം പോലുമുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം. രണ്ടര ലക്ഷം അമേരിക്കക്കാരെ അഭിസംബോധന ചെയ്യാനെത്തിയ ഒരേയൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ അപമാനിക്കുന്നോയെന്നാണ് സോഷ്യൽ മീഡിയയിലെ ട്രോൾ. എന്നാലും നാട്ടിലെ പഴയ കല്യാണ കസേര അമേരിക്കയിൽ കണ്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നവരുമുണ്ട് .
ഇനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്..അതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ അറിഞ്ഞാൽ നമ്മൾ പോലും അത്ഭുതപ്പെടും. അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി , ഇന്നലെ തന്നെ പുറത്തു വന്ന ചില റിപോർട്ടുകൾ അനുസരിച്ച് വൈറ്റ് ഹൗസിന് പുറത്ത് ഇന്ത്യൻ പതാക പാറി കളിക്കാൻ തുടങ്ങിയിരുന്നു. അത് തന്നെ ഇത് കേൾക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും അഭിമാനം തോന്നുന്ന കാര്യമാണ്. അതും കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ആഘോഷമാക്കാനൊരുങ്ങി അമേരിക്കയിലെ ഭാരതീയർ. ഇതിന്റെ ഭാഗമായി അമേരിക്കയിലെ 20 നഗരങ്ങളിൽ ‘ഇന്ത്യ യൂണിറ്റി മാർച്ച്’ സംഘടിപ്പിച്ചു. നരേന്ദ്രമോദിയുടെ കട്ടൗട്ടുകളും ഇന്ത്യ, അമേരിക്ക ദേശീയ പതാകകൾ വഹിച്ചുകൊണ്ടുമായിരുന്നു ഇന്ത്യ യൂണിറ്റി മാർച്ച്. അമേരിക്കയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യക്കാരുൾപ്പെടെ നിരവധി പ്രമുഖരാണ് ഓരോ റാലിയിലും പങ്കെടുത്തത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം വളരെ ശ്രദ്ധയോടെയാണ് ലോക രാഷ്‌ട്രങ്ങൾ ഉറ്റുനോക്കുന്നത്.
നിരവധി സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെയ്‌ക്കുമെന്നാണ് ലഭിക്കുന്ന വിവരം. 21 ന് അമേരിക്കയിൽ എത്തുന്ന പ്രധാനമന്ത്രി ഐക്യരാഷ്‌ട്ര സഭ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര യോഗാദിന ആഘോഷങ്ങളിൽ പങ്കെടുക്കും. പ്രത്യേക സെഷനും പ്രധാനമന്ത്രി പരിപാടിയിൽ എടുക്കും.22 നാണ് അമേരിക്കൻ പ്രസിഡന്റ് ഡോ ബൈഡനുമായുള്ള കൂടിക്കാഴ്ച. സുപ്രധാന മേഖലകളായ പ്രതിരോധം, വിവരസാങ്കേതിക വിദ്യ എന്നിവ സംബന്ധിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഇരു നേതാക്കളും ചേർന്ന് നടത്തുമെന്നാണ് കരുതപ്പെടുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ആഘോഷമാക്കി മാറ്റാനാണ് അമേരിക്കയിലെ ഇന്ത്യക്കാർ തയ്യാറെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ കോൺഗ്രസിലെ അഭിസംബോധന ചരിത്ര മുഹൂർത്തമായിരിക്കും എന്നാണ് അമേരിക്കൻ ഭാരതീയർ പറയുന്നത്. ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ലോക സമാധാനം നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം നിർണായകമാണെന്നും അവർ പറയുന്നു.നരേന്ദ്ര മോദിയുടെ സന്ദർശനം ആഘോഷമാക്കാനാണ് അമേരിക്കൻ ഭരണകൂടത്തിന്റെയും നീക്കം. രാഷ്‌ട്രീയ ഭേദമന്യേ അമേരിക്കൻ കോൺഗ്രസ് സാമാജികർ പ്രധാനമന്ത്രിക്ക് സ്വാഗതം അറിയിച്ചുകൊണ്ടുളള വീഡിയോകൾ പങ്കുവെച്ചു.
https://www.facebook.com/Malayalivartha






















