മുഖ്യമന്ത്രി പിണറായി വിജയന്‍ പതിമൂന്നു ദിവസം നീണ്ട വിദേശ പര്യടനത്തിനു ശേഷം നാളെ തിരുവനന്തപുരത്തു മടങ്ങിയെത്തും...

വിദേശ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തിരുവനന്തപുരത്തു മടങ്ങിയെത്തും. 13 ദിവസത്തോളം നീണ്ട അമേരിക്ക, ക്യൂബ, ദുബായ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷമാണു നാളെ പുലര്‍ച്ചെ മുഖ്യമന്ത്രി മടങ്ങിയെത്തുന്നത്.
ക്യൂബന്‍ സന്ദര്‍ശനത്തിനു ശേഷം ശനിയാഴ്ചയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. 19നു മടങ്ങിയെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇതാണ് 20ലേക്കു നീട്ടിയത്. വിദേശയാത്ര സംബന്ധിച്ച ഔദ്യോഗിക അറിയിപ്പില്‍ ദുബായ് സന്ദര്‍ശനം വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല.
കേരളത്തിലും വിദേശത്തും സംരംഭം തുടങ്ങാനായി പ്രവാസികളെ സഹായിക്കുന്ന സ്റ്റാര്‍ട്ട് അപ് മിഷന്റെ ഇന്‍ഫിനിറ്റി സെന്റര്‍ ദുബായില്‍ ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്നു കൂടി ദുബായില്‍ തങ്ങിയ ശേഷം മുഖ്യമന്ത്രി രാത്രിയോടെ മടങ്ങും. നാളെ പുലര്‍ച്ചെ തിരുവനന്തപുരത്തു മടങ്ങിയെത്തുമെന്നാണ് വിശദീകരണമുള്ളത്.
ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനായി കഴിഞ്ഞ എട്ടിനു പുലര്‍ച്ചെയാണു മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല വിജയന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവരും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം അമേരിക്കയിലേക്കു പുറപ്പെട്ടത്.
https://www.facebook.com/Malayalivartha






















