Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളത്തിൽ രണ്ട് ഐ.ടി പാർക്കുകൾ തുടങ്ങും; സ്റ്റാർട്ട് അപ്പുകൾ കേരളത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു; തൊഴിൽ തേടുന്നവരിൽ നിന്ന് തൊഴിൽ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറി; ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

19 JUNE 2023 04:19 PM IST
മലയാളി വാര്‍ത്ത

ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. കേരളത്തിൽ രണ്ട് ഐ.ടി പാർക്കുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്റ്റാർട്ടപ്പുകളെ അദ്ദേഹം പ്രശംസിച്ചു. ഐ.ടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. സ്റ്റാർട്ട് അപ്പുകൾ കേരളത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. തൊഴിൽ തേടുന്നവരിൽ നിന്ന് തൊഴിൽ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറിയിരിക്കുകയാണ് .

ഇത് വിപ്ലവകരമായ മാറ്റമാണ്. സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി വഴി കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി . ഈ വർഷം 20,000 പുതിയ തൊഴിലാവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യു.എ.ഇയുടെ സായിദ് മാരത്തൺ കേരളത്തിൽ സംഘടിപ്പിക്കും. ഇതിനായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി തുറന്നടിച്ചു . 4500 കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് കിട്ടി . കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ നാലാം സ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇൻകുബേഷൻ കേന്ദ്രങ്ങൾ തുടങ്ങിയെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

അതേസമയം പ്രവാസി സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളിൽ ആദ്യത്തേത് ദുബായിൽ പ്രവർത്തനം തുടങ്ങി. ഈ വർഷം 20,000 തൊഴിലവസരം സ്റ്റാർട്ടപ്പുകളിൽ ഒരുക്കും. ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ആസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്. സ്റ്റാർട്ടപ്പുകൾ വന്നതോടെ ഈ മേഖലയിൽ മാത്രമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്.

പഠിച്ചു കഴിഞ്ഞാൽ ഉടൻ തൊഴിലെന്നാണ് നേരത്തെ ആലോചിക്കാറുള്ളത്. തൊഴിൽദാതാക്കളാകുക എന്ന വിപ്ലവകരമായ മാറ്റം സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടാക്കി. ഈ മാറ്റം എങ്ങിനെ നമ്മുടെ നാട്ടിൽ യുവജനങ്ങളിൽ ഗുണകരമായ വിധത്തിൽ നടപ്പാക്കാൻ കഴിയും എന്നതാണ് ഐടി വകുപ്പ് പരിശോധിക്കുന്നത്. സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്. ഈ കാര്യത്തിൽ വലിയ പിന്തുണയാണ് യുഎഇയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിന്റെ ഐടി രംഗത്തെ ഏത് ചുവടുവയ്പിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. അന്താരാഷ്ട സ്ഥാപനങ്ങളിലെ മലയാളി മേധാവികളുമായി ബന്ധപ്പെട്ട് ഈ കമ്പനികളുടെ സാന്നിദ്ധ്യം കേരളത്തിൽ ഉറപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

ലോകത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ കേരളം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഈ സൽപ്പേര് ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾ തുടങ്ങാനാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്. ഇതിലൂടെ ഇൻഫിനിറ്റി കേന്ദ്രങ്ങളിലെ പ്ലഗ് ആൻഡ് പ്ലേ സംവിധാനത്തിലൂടെ പ്രവാസികൾക്കും കമ്പനി അവിടെത്തന്നെ പ്രവർത്തിക്കാനാകും. കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് വിദേശത്ത് നിക്ഷേപം സ്വീകരിക്കൽ, പ്രവർത്തനം വിപുലീകരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇൻഫിനിറ്റി കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം.

ഐടി രംഗത്തെ വളർച്ചയ്ക്ക് വേണ്ടി സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. ഐടി കോറിഡോർ തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ എറണാകുളം, എറണാകുളം-കൊരട്ടി, കോഴി ക്കോട്-കണ്ണൂർ എന്നിങ്ങനെ ഐടി ഇടനാഴികൾ സ്ഥാപിക്കും. ഇതിനാവശ്യമായ സ്ഥലമെടുപ്പ് നടക്കുകയാണ്. വലിയ കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങാൻ ക്യൂ നിൽക്കുന്ന അവസ്ഥയുണ്ടാകും. ഐടിയ്ക്ക് പുറമെ, കൃഷി, കല എന്നിവയിൽ സ്റ്റാർട്ടപ്പുകളുണ്ടാകും.

സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ആഗോള ഡെസായി പ്രവർത്തിക്കും, പ്രവാസി സമൂഹത്തിന് അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇൻഫിനിറ്റി കേന്ദ്രങ്ങളിൽ ലഭ്യമാകും. എന്നും അദ്ദേഹം പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (15 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (24 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (28 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (33 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (38 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (43 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (51 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (59 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends