ശബരിമലയിൽ വിശ്വാസി സമർപ്പിച്ച സ്വർണവള മോഷണം പോയി; വള എവിടെ നിന്ന് കണ്ടെത്തി എന്ന കാര്യത്തിൽ വമ്പൻ ട്വിസ്റ്റ്!!! 10.95 ഗ്രാം വരുന്ന വള മോഷ്‌ടിച്ച ദേവസ്വം ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

ശബരിമലയിൽ വിശ്വാസി സമർപ്പിച്ച സ്വർണവള മോഷണം പോയി. എന്നാൽ വമ്പൻ ട്വിസ്റ്റ് ആ വള എവിടെ നിന്ന് കണ്ടെത്തി എന്ന കാര്യത്തിലാണ്. 10.95 ഗ്രാം വരുന്ന വള മോഷ്‌ടിച്ച ദേവസ്വം ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഭണ്ഡാരം ഡ്യൂട്ടിയിലുണ്ടായിരുന്ന വാസുദേവപുരം ക്ഷേത്ര തളി ജീവനക്കാരൻ റെജികുമാറാണ് വള മോഷ്‌ടിച്ചതെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുകയാണ് . കഴിഞ്ഞ 16 ആം തീയതിയായിരുന്നു സംഭവം നടന്നത് .
ദേവസ്വം ബോർഡിലെ ഒരുദ്യോഗസ്ഥൻ ദേവനാണ് തിരുമുൻപിലെ കാണിക്കയായി സ്വർണം നിക്ഷേപിച്ചത്. പക്ഷേ കണക്കിൽ ഇത് വന്നിട്ടില്ലെന്ന് മനസിലായി . ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ പരാതി നൽകുകയും ചെയ്തു . തുടർന്ന് വിജിലൻസ് എസ് ഐ ബിജു രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ ഞായറാഴ്‌ച സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു . സോപാനത്തിൽ ഭണ്ഡാരത്തിൽ കൺവെയർ ബെൽറ്റുവഴി വന്ന വള റെജികുമാർ മാലിന്യത്തിനിടയിലേക്ക് തള്ളി.
പിന്നാലെ അത് എടുക്കുകയും ചെയ്‌തെന്ന് മനസിലാക്കുകയായിരുന്നു. റെജികുമാറിന്റെ മുറി പരിശോധിച്ചപ്പോൾ വിജിലൻസ് തലയിണയുടെ അടിയിൽനിന്നും വള കണ്ടെത്തി . ഇയാൾക്കെതിരെ കേസെടുത്ത് പമ്പാ പൊലീസിന് കൈമാറുകയും ചെയ്തു . ഇന്ന് പ്രതിയെ റാന്നി കോടതിയിൽ ഹാജരാക്കുവാനിരിക്കുകയാണ്.
ശബരിമല ക്ഷേത്രത്തില്‍ നിന്നും മോഷണം നേരത്തെയും നടന്നിട്ടുണ്ട്. മോഷണത്തെ നടത്തിയ ജീവനക്കാരെ വിജിലന്‍സ് പിടികൂടി. ക്ഷേത്രം ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചവരെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പിടികൂടിയ സ്വര്‍ണ്ണത്തിനും മറ്റും 3 ലക്ഷം രൂപയിലധികം മൂല്യം വരും. നാല് ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു . പിടിയിലായ ആറ് പേരും ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ്.
https://www.facebook.com/Malayalivartha























