ഇക്കഴിഞ്ഞ ഏപ്രില്‍ 8 നായിരുന്നു ഉത്ഘാടനം; 42 ഫ്ളാറ്റുകളില്‍ 28 എണ്ണത്തില്‍ ആളുകള്‍ താമസം തുടങ്ങി; പിന്നാലെ ചോര്‍ച്ച; വിജയപുരത്ത് ലൈഫ് ഫ്ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു

എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് പദ്ധതി നടപ്പിലാക്കുന്നത്. ഇപ്പോൾ ഇതാ നിർണായകമായ ഒരു വിവരം പുറത്ത് വരികയാണ്. വിജയപുരത്ത് ലൈഫ് ഫ്ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു. രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ഫ്ളാറ്റുകള്‍ ആണ് ചോർന്നൊലിക്കുന്നത്. ചോര്‍ച്ചയെ കുറിച്ച് താമസക്കാര്‍ ഒരാഴ്ച മുമ്പ് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലാ കലക്ടര്‍ നടപടിക്ക് നിര്‍ദേശം നല്‍കിയയത് . കലക്ടറുടെ ഇടപെടലിന് ശേഷം കുറച്ച് പണി നടത്തി . എന്നാൽ ലൈഫ് മിഷന്‍ അധികൃതര്‍ മടങ്ങിയത്തോടെ പെയ്ത ആദ്യ മഴയില്‍ തന്നെ വീണ്ടും ഫ്ളാറ്റുകള്‍ ചോർന്നൊലിക്കുന്നു . സംസ്ഥാനമെമ്പാടുമായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു നല്‍കിയ നാല് ലൈഫ് ഫ്ളാറ്റ് സമുച്ചയങ്ങളിലൊന്നാണ് കോട്ടയം വിജയപുരത്തേത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 8 നായിരുന്നു ഉത്ഘാടനം. 42 ഫ്ളാറ്റുകളില്‍ 28 എണ്ണത്തില്‍ ആളുകള്‍ താമസം തുടങ്ങിയതിന് പിന്നാലെ ചോര്‍ച്ചയും തുടങ്ങി. മൂന്നും നാലും നിലകളിലെ വീടുകളിലാണ് മഴ വെളളം ഒലിച്ചിറങ്ങി താമസം പ്രയാസകരമായത് . ഒരാഴ്ച മുമ്പ് തന്നെ പ്രശ്നം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. പക്ഷേ , ലൈഫ് മിഷന്‍ അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി മടങ്ങി.
എന്നിട്ടും ചോര്‍ച്ച മാറിയില്ല. ഫ്ലാറ്റിലെ താമസക്കാർ ഇങ്ങനെയാണ് പറയുന്നത് . വീടുകളുടെ നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരത്തിലും താമസക്കാര്‍ സംശയം പ്രകടിപ്പിച്ചു . ഇതിനിടെ ഫ്ളാറ്റിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നിര്‍മാണത്തില്‍ അഴിമതി നടന്നെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. കേരളത്തിലെ എല്ലാ ഭവനരഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ .
https://www.facebook.com/Malayalivartha
























