സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് സർക്കാർ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്; അത്തരത്തിലൊരു ഭയമാണ് എല്ലാ മേഖലകളിലും വ്യാപിക്കുന്നത്; കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണ്; വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളിൽ പ്രതികരിച്ച് ഗവർണർ

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് സർക്കാർ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഗവർണർ വിമർശിച്ചു. അത്തരത്തിലൊരു ഭയമാണ് എല്ലാ മേഖലകളിലും വ്യാപിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടികാണിച്ചു . കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രതികരണം.
സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ വരെ തട്ടിപ്പ് നടക്കുന്നു. ഇതൊക്കെയെന്തെന്നും ഗവർണർ ചോദിച്ചിരിക്കുകയാണ് . കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നു. ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണ്കേ രളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു. കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ് സംസ്ഥാന സർക്കാർ. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു.
മാത്രമല്ല മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമെന്ന് പരിഹസിച്ചിരിക്കുകയാണ് ഗവർണർ.മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനമെന്താണ്? പൊതുപണം പാഴാക്കിയാണ് യാത്രയെന്ന ആരോപണവും അദ്ദേഹമുന്നയിച്ചു . ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണ്. ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയത്? എന്ന നിർണായകമായ ചോദ്യവും ഗവർണർ ഉയന്നയിച്ചു .
https://www.facebook.com/Malayalivartha
























