Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഭാര്യയേയും മകളേയും കൊല്ലും! അശ്ലീല സെക്രട്ടറി നാറുന്നു... പിണറായിക്ക് മുട്ടൻ പണി... സുധാകരനെതിരേ പോക്‌സോ!

19 JUNE 2023 08:07 PM IST
മലയാളി വാര്‍ത്ത

വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അവിടെയുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ മൊഴിയുണ്ടെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആ കേസില്‍ ചോദ്യം ചെയ്യാനാണു സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

പക്ഷേ ഇതിനെ തള്ളുന്ന നിലയിലാണ് ഇപ്പോൾ കോടതിയിലുണ്ടായ സംഭവ വികാസങ്ങൾ. കെ. സുധാകരനെതിരെ മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്ന് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍. പുരാവസ്തു തട്ടിപ്പുകേസിലെ പരാതിക്കാരന്‍ അനൂപില്‍ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന്‍ നല്‍കാനാണെന്ന് പറയാന്‍ പോലീസ് പറഞ്ഞതായും മോന്‍സന്‍ കോടതിയില്‍ ആരോപിച്ചു.

സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെയുണ്ടാകില്ലെന്ന് ഡിവെ എസ്.പി ഭീഷണിപ്പെടുത്തിയത് കോടതിയെ അറിയിച്ചെന്ന് മോൻസന്റെ അഭിഭാഷകൻ എം.ജി ശ്രീജിത്തും മാദ്ധ്യമങ്ങളെ അറിയിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് തിങ്കളാഴ്ച കേസ് പരി​ഗണിച്ചത്.

കെ. സുധാകരന്റെ പേര് പറയുന്നതിനായി അന്വേഷണ ഉദ്യോ​ഗസ്ഥർ സമ്മര്‍ദം ചെലുത്തിയെന്നാണ് മോന്‍സന്റെ ആരോപണം. പീഡനം നടന്ന സമയത്ത് കെ. സുധകരന്‍ അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നല്‍കാന്‍ പോക്‌സോ കേസിന്റെ അന്വേഷണത്തിനിടയില്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ അനൂപില്‍ നിന്ന് 25 ലക്ഷം വാങ്ങിയത് സുധാകരനെന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്നും മോൻസൺ കോടതിയിൽ പറഞ്ഞു.

കോടതിയിൽ നിന്നും കൊണ്ടുപോകുമ്പോൾ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച ശേഷമായിരുന്നു ഭീഷണിയെന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ട് വഴി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സുധാകരനെതിരെ മൊഴി നൽകിയില്ലെങ്കിൽ അതിന്റെ പ്രത്യാഖ്യാതം രൂക്ഷമായിരിക്കുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഭാര്യയെ പറ്റി മോശമായ രീതിയിൽ സംസാരിച്ചു. അവശ്യമായ ഭക്ഷണം നൽകിയില്ലെന്നും മോൻസൺ കോടതിയെ അറിയിച്ചു. മോൻസന്റെ പരാതി ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാൻ തുടർന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദ്ദേശിച്ചു. മോന്‍സന്റെ അഭിഭാഷകന്‍ ശ്രീജിത്താണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. കേസ് 19-ാം തീയതിയിലേക്ക് മാറ്റി.

എം.വി ഗോവിന്ദൻ തനിക്കെതിരെ നടത്തിയ പ്രസ്‌താവനയെ വിമ‌ർശിച്ച് കെ.സുധാകരൻ. സിപിഎമ്മിന്റെ 'അശ്ലീല' സെക്രട്ടറിയോടാണ്..
ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് അദ്ദേഹം കാണിച്ചതെന്നും പരിഹസിച്ചു.

സംസ്‌കാരത്തോടെ രാഷ്‌ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ സിപിഎമ്മിനും ഗോവിന്ദനും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന സുധാകരൻ, പൊലീസും കേസുമൊക്കെ കാണിച്ച് വിരട്ടിയാൽ കേന്ദ്രത്തിന്റെ കാലിൽ വീഴുന്ന പിണറായി വിജയനെ പരിചയമുണ്ടാകുമെന്നും ആ തുലാസും കൊണ്ട് മറ്റുള്ളവരെ അളക്കരുതെന്നും സമൂഹമാദ്ധ്യമ പോസ്‌റ്റിൽ പറഞ്ഞു.

അതേസമയം, തട്ടിപ്പു കേസിലാണു സുധാകരനെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതോടെ വിശദീകരണവുമായി എം.വി. ഗോവിന്ദന്‍ വീണ്ടും രംഗത്തെത്തി. പെണ്‍കുട്ടിയുടെ മൊഴിയില്‍ സുധാകരനെ ചോദ്യം ചെയ്യാനായി വേറെ വിളിപ്പിക്കുമായിരിക്കുമെന്ന് പിന്നീട് ഗോവിന്ദന്‍ പ്രതികരിച്ചു.

സര്‍ക്കാരിനെയും എസ്.എഫ്.ഐയെയും വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ''കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ ഇവന്റ് മാനേജ് മെന്റിന്റെ ഭാഗമായി പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ള പ്രചാരണം നടത്തുകയാണ്. ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്തെവിടെയുമില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരേ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. കെ. സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോക്‌സോ കേസില്‍ അല്ലെന്നും മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഈ മാസം 23ന് ചോദ്യം ചെയ്യലിനു ഹാജരാകാനാണു ക്രൈംബ്രാഞ്ച് സുധാകരനു നോട്ടിസ് നല്‍കിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോക്‌സോ കേസിലെ കോടതി രേഖകളിലും സുധാകരന്റെ പേരില്ലെന്നാണ് സൂചന.

കോഴിക്കോട് സ്വദേശിയായ എം.ടി ഷമീർ, യാക്കൂബ്, സിദ്ദിഖ്, സലീം, മലപ്പുറം സ്വദേശിയായ ഷാനിമോൻ, തൃശൂർ സ്വദേശി അനൂപ് അഹമ്മദ് എന്നിവരുടെ പരാതിയിൽ 2021 സെപ്‌തംബർ 26നാണ് ക്രൈംബ്രാഞ്ച് മോൻസണെ അറസ്‌റ്റ് ചെയ്‌തത്. പരാതിക്കാർ പണം കൈമാറുമ്പോർ കെ.സുധാകരൻ എം.പി ഒപ്പമുണ്ടായിരുന്നു എന്ന് ഇവർ ആരോപിച്ചിരുന്നു. മോൻസണിന്റെ ഡ്രൈവറായിരുന്ന അജിത്ത്, മുൻ ജീവനക്കാർ ജെയ്‌സൺ, ജോഷി എന്നിവരും സുധാകരന് മോൻസൺ 10 ലക്ഷം രൂപ നൽകുന്നത് കണ്ടെന്ന് രഹസ്യമൊഴി നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (23 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (32 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (36 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (41 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (46 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (51 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (59 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends