Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കണ്ണൂരില്‍ നിന്നുള്ള കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അതേ കണ്ണൂരില്‍ തന്നെയുള്ള സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്റെയും രാഷ്ട്രീയ പക ഇപ്പോള്‍ കട്ടകലിപ്പില്‍ എത്തിയിരിക്കുകയാണ്

19 JUNE 2023 10:01 PM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ നിന്നുള്ള കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അതേ കണ്ണൂരില്‍ തന്നെയുള്ള സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്റെയും രാഷ്ട്രീയ പക ഇപ്പോള്‍ കട്ടകലിപ്പില്‍ എത്തിയിരിക്കുകയാണ്. ഗോവിന്ദന്‍ സുധാകരനെതിരെ പോക്‌സോ ആരോപണമുന്നയിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയും ചെയ്തു. പിണറായി വിജയനും , കെ.സുധാകരനും പരസ്പരം കൊമ്പുകോര്‍ക്കുന്നത് കാലങ്ങളായി നടന്നു വരുന്ന രാഷ്ട്രീയ യുദ്ധമാണ്. എന്നാല്‍ എം.വി.ഗോവിന്ദന്‍ കുടത്ത ഭാഷയില്‍ സുധാകരനോടുള്ള കലിപ്പ് വ്യക്തമാക്കിയത് ആദ്യമായാണ്. അതിന് പിന്നില്‍ സിപിഎം കേന്ദ്രങ്ങളുടെ ശ്കതമായ ആസൂത്രണമുണ്ടെന്ന് തന്നെയാണ് കരുതുന്നത്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് സെക്രട്ടറി സ്ഥാനത്തെത്തിയ എം.വി.ഗോവിന്ദന് എന്തെങ്കിലും പാര്‍ട്ടിയില്‍ ചെയ്യനായോയെന്ന കാര്യത്തിലും അദ്ദേഹം വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്.  

ഇ.പി ജയരാജനെ `ഒതുക്കി മൂലയ്ക്കിരുത്തിയെന്നതൊഴിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ അഴിമതിയിലോ യാതൊരു മാറ്റവും വരുത്താന്‍ സെക്രട്ടറിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത. സിപിഎം അഴിമതി താഴെതട്ടിലുള്ള എസ് എഫ് ഐയേയാണ് അര്‍ബുദം പോലെ ബാധിച്ചിരിക്കുന്നത്. വ്യജബിരുദം, വ്യാജ വിജയം, വ്യാജ പിഎച്ച്ഡി, വ്യാജ സര്‍ട്ടിഫിക്കറ്റ്, കോപ്പിയടി പ്രബന്ധം തുടങ്ങി സകല മേഖലകളിലും അഴിമതിയുടെ ദുര്‍ഗന്ധം നിറഞ്ഞു പരക്കുകയാണ്. പിഎസ് സി പരീക്ഷാതട്ടിപ്പ് മുതല്‍ എസ് എഫ് ഐ പാര്‍ട്ടിയ്ക്ക് സ്ഥിരം തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ആ തലവേദന യൂണിവേഴ്‌സിറ്റികളിലേയ്ക്ക് കൂടി പടര്‍ന്നിരിക്കുകയാണ്. എല്ലാ ഭാഗത്തു നിന്നും കുത്തും കുഴിതോണ്ടലുമാണ് ഗോവിന്ദന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. എസ് എഫ് ഐ കുട്ടികള്‍ പോലും പുറത്തു പറയാനറയ്ക്കുന്ന തെമ്മാടിത്തരങ്ങള്‍ കാട്ടികൂട്ടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ സമനില തെറ്റിയില്ലെങ്കിലല്ലേ അദഭുതമുള്ളൂ.

തലയില്‍ ആയിരം കരിവണ്ടുകള്‍ മുരളുന്ന ശബ്ദം സഹി്ക്കവയ്യാതെ വരുന്ന സമയത്താണ് ഗോവിന്ദന്‍ മാഷ് പ്രതിപക്ഷ നേതാക്കളെ കണ്ണുംപൂട്ടി ചീത്ത പറയുന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. ഏറ്റവും ഒടുവിലായി കെ.പി സി സി പ്രസിഡന്റ് കെ.സുധാകരന്റെ പേരില്‍ പോക്‌സോ പീഡന കേസുവരെ കെട്ടിവെച്ചു കൊടുക്കാന്‍ നടത്തിയ ശ്രമ ഇപ്പോള്‍ ഗോവിന്ദന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയലെ അണികളും നേതാക്കളും ചെന്നുപെടാത്തതായ കേസുകളൊന്നുമില്ല. സര്‍വ്വകലാശാലകളില്‍ നടത്തി കൊണ്ടിരിക്കുന്ന വ്യാജ വിളയാട്ടങ്ങളില്‍ കേന്ദ്രാന്വേഷണം കൂടിവന്നതോടെ ആകെ സമനിലതെറ്റിയ നിലയിലാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം.

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ പീഡനക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കൂട്ടുപ്രതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണം പെതുപ്രവര്‍ത്തകര്‍ക്ക് തന്നെ ലജ്ജയുണ്ടാക്കുന്നതാണ്. ആരോപണത്തിന്  തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് ഗോവിന്ദന്റെ ആരോപണത്തെ ധീരമായി തള്ളിക്കളഞ്ഞതോടെ പാര്‍ട്ടിയും വെട്ടിലായിരിക്കുകയാണ്. പീഡനക്കേസില്‍ ചോദ്യം ചെയ്യാനാണു ക്രൈംബ്രാഞ്ച് സുധാകരനെ വിളിപ്പിച്ചതെന്നു 'ദേശാഭിമാനി' പത്രത്തില്‍ വാര്‍ത്ത വന്നെന്നും ഇതെക്കുറിച്ചു തനിക്കു ക്രൈംബ്രാഞ്ചില്‍നിന്ന് അറിവുണ്ടെന്നുമാണു ഗോവിന്ദന്‍ പറഞ്ഞത്. പൊട്ടത്തരങ്ങളാണ് പറയുന്നതെന്നറിഞ്ഞു കൊണ്ടാണോ അറിയാതെയാണോ പാര്‍ട്ടി സെക്രട്ടറി ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് വ്യക്തമല്ല. ദേശാഭിമാനി വാര്‍ത്തയെന്ന് ഉദ്ദരിച്ചപ്പോള്‍ തന്നെ ആരോപണത്തിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും പോയെന്നാണ് പ്രതിപക്ഷം പറയുന്നത്.

എന്നാല്‍ സുധാകരന്റെ പേര് കേസ് അന്വേഷണത്തിനിടെ ഒരിക്കല്‍പോലും ഉയര്‍ന്നുവരികയോ പരിശോധിക്കേണ്ടി വരികയോ ചെയ്തിട്ടില്ലെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2018ലാണു സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ പോയത്; പെണ്‍കുട്ടി പീഡനത്തിനിരയായത് 2019 ജൂണ്‍ മുതലും. അന്വേഷണം പൂര്‍ത്തിയായതാണെന്നും സുധാകരനെതിരെ പെണ്‍കുട്ടിയുടെ പരാതിയില്ലാത്തതിനാല്‍ അത്തരത്തില്‍ അന്വേഷണമില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഗോവിന്ദന് വിവരം നല്കിയ പത്രത്തിനും പത്രപ്രവര്‍ത്തകനുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമുയര്‍ന്നു കഴിഞ്ഞു. പോക്‌സോ കേസില്‍ പെണ്‍കുട്ടി നല്‍കിയതു രഹസ്യമൊഴിയാണെന്നിരിക്കെ, ഗോവിന്ദന്‍ അതെങ്ങനെ അറിഞ്ഞെന്നു കെ.സുധാകരന്‍ ചോദിച്ചു.

തനിയ്‌ക്കെതിരെ എടുത്ത കേസിലല്ല, മറിച്ച് തന്റെ പേരില്‍ പോക്‌സോ കെട്ടിവെയക്കാന്‍ ശ്രമിച്ച ഗോവിന്ദനേയും അതിന് ആധാരമായി ചൂണ്ടിക്കാട്ടിയ ദേശാഭിമാനിയേയും കടന്നാക്രമിക്കാനാണ് സുധാകരന്റെ നീക്കം. ഗോവിന്ദന്‍െ ഭാര്യ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന കാലത്ത് നടത്തിയ അഴിമതികളുടെ ലിസ്റ്റ് തയ്യാറാക്കി നേരത്തെ വെച്ചിട്ടുണ്ട്, ഇവ പൊടിതട്ടിയെടുത്ത് വിവാദമാക്കാനാണ് ലക്ഷ്യമിടുന്നത്. ആന്തൂര്‍ നഗരസഭയിലെ വ്യവസായിയായിരുന്ന സാജന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ചെയര്‍പേഴ്‌സണ് ഒഴിഞ്ഞു മാറാനാകില്ലെന്ന വസ്തുത ഗോവിന്ദനും അറിയാവുന്നതാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (23 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (32 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (36 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (41 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (46 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (51 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (59 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends