പതിനേഴുകാരനായ അനിയന്‍മാര്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ മലപ്പുറത്തെ രണ്ട് ജ്യേഷ്ഠന്മാര്‍ വെട്ടില്‍....രണ്ടുപേര്‍ക്കും 30250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും....

പതിനേഴുകാരനായ അനിയന്‍മാര്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ മലപ്പുറത്തെ രണ്ട് ജ്യേഷ്ഠന്മാര്‍ വെട്ടില്‍....രണ്ടുപേര്‍ക്കും 30250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും....
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ചേട്ടന്മാര്‍ക്ക് കിട്ടിയത് ഉഗ്രന്‍ പണിയാണ്. വെങ്ങാലൂര്‍ കടവത്ത് തളികപ്പറമ്പില്‍ മുഹമ്മദ് ഷഫീഖ് (23), കല്പകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടില്‍ മുഹമ്മദ് ഫസല്‍ യാസീന്‍ (22) എന്നിവരാണ് തങ്ങളുടെ ഇളയ സഹോദരന്മാര്‍ക്ക് പൊതുനിരത്തില്‍ സ്‌കൂട്ടര്‍ ഓടിക്കാനായി നല്‍കിയത്്.
പുത്തനങ്ങാടി - തുവ്വക്കാട് പബ്ലിക് റോഡില്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് ഒരാള്‍ പിടിയിലായപ്പോള്‍ രണ്ടാമന്‍ പിടിയിലായത് കടുങ്ങാത്തുകുണ്ട് - പാറമ്മലങ്ങാടി റോഡില്‍ വെച്ചാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് ഇരുവരും പിടിയിലായത്. കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പൊലീസ് വീട്ടിലേക്കയച്ചുവെങ്കിലും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ആര്‍ സി ഉടമകളായ സഹോദരങ്ങളെ വിളിച്ചു വരുത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കേസ്സ് രജിസ്റ്റര്‍ ചെയ്തത്. രണ്ടുപേര്‍ക്കും 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ. പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ തടവ് അനുഭവിക്കണമെന്ന് മജിസ്‌ട്രേറ്റ് എ എം അഷ്‌റഫ് ഉത്തരവിട്ടെങ്കിലും ഇരുവരും കോടതിയില്‍ പിഴസംഖ്യ കെട്ടി അഞ്ചു മണിക്ക് ശേഷം വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























