പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി; എംഎല്‍എയ്ക്ക് എതിരായ ദളിത് അധിക്ഷേപ കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി . പിവി ശ്രീനിജന്‍ എംഎല്‍എയ്ക്ക് എതിരായ ദളിത് അധിക്ഷേപ കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കീഴടങ്ങാണെമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ് .
അദ്ദേഹത്തിന് ജാമ്യമില്ല എൻ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒളിവിൽ കഴിയുന്ന ഷാജനെ സംബന്ധിച്ച് നിർണായകമായിരുന്നു ഇന്നത്തെ വിധി. നിരന്തരം വ്യാജ വാർത്ത നൽകുന്നുവെന്നാണ് പരാതി. ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനം അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു
അതേസമയം ഷാജന്‍ സ്‌കറിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായില്ല എൻ ആരോപണവും നിലനിൽക്കുന്നുണ്ട് . കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയക്ക് നോട്ടീസ് നല്‍കിയിരുന്നു. ഷാജന്‍ സ്‌കറിയ ഒളിവിലെന്നാണ് സൂചന.ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു . എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ അന്ന് തള്ളിയത്.പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയക്കെതിരെ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha



























