പിവി അന്‍വറിനെതിരായ ഭൂമിക്കേസ് സര്‍ക്കാരിന്റെ ചെവിയ്ക്ക് പിടിച്ച് കോടതി;കോടതി ഉത്തരവ് നടപ്പാക്കാതെ ഇരട്ടത്താപ്പ് കാണിച്ച സര്‍ക്കാര്‍ പെട്ടു,വിഷയത്തില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശം,മിച്ചഭൂമി ഉടന്‍ തിരികെ പിടിയ്ക്കണമെന്ന് ഉത്തരവ്

പിവി അന്‍വറിന്റെ ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. ഭൂപരിഷ്‌കരണം നിയമം ലംഘിച്ചെന്ന പി വി അന്‍വര്‍ എം എല്‍ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍ ഇരട്ടത്താപ്പ കാണിച്ചു. ഇപ്പോള്‍ സര്‍ക്കാരിന്റെ ചെവിക്ക് പിടിച്ചു ഹൈക്കോടതി. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സ്‌പെഷല്‍ തഹസില്‍ദാര്‍ പി ജുബീഷ് എന്നിവര്‍ മറുപടി നല്‍കണം. കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. മാധ്യമങ്ങലെ മുഴുവന്‍ ചട്ടം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന നിയമം അതേപോലെ പാലിക്കുന്ന അന്‍വര്‍ എംഎല്‍എ ഇപ്പോല്‍ മൗനത്തിലാണ്. സര്‍ക്കാരും മൗനത്തിലാണ്. ഇനി ഈ കേസും മാധ്യമ സൃഷ്ടിയാണ്, മാധ്യമ അജണ്ടയാണെന്ന് അന്‍വര്‍ എംഎല്‍എ പറയുമോ എന്തോ.
മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ കെ വി ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. എംഎല്‍എയും കുടുംബവും കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി അഞ്ച് മാസത്തിനകം തിരിച്ച് പിടിക്കണമെന്ന് കെവി ഷാജി നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി നല്‍കിയ സമയ പരിധി അവസാനിച്ചിട്ടും നടപടികളെടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും ഷാജി കോടതിയെ സമീപിക്കുകയായിരുന്നു. പിവി അന്‍വറിന്റെ രാഷ്ട്രീയ സ്വാധീനമാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നതെന്നും കോടതി ഉത്തരവ് നടപ്പാക്കേണ്ട 11 ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍മാരെയാണ് അടിക്കടി സ്ഥലം മാറ്റിയതെന്നും ഹര്‍ജിയില്‍ കെവി ഷാജി പറയുന്നു.
ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ താമരശ്ശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ കോടതിയെ സമീപിച്ചിരുന്നു. ഭൂമി തിരിച്ച് പിടിക്കണമെന്ന ആവശ്യത്തില്‍ സാവകാശം തേടിയാണ് ചെയര്‍മാന്‍ കോടതിയെ സമീപിച്ചത്. എംഎല്‍എ ആദായ നികുതി വകുപ്പിന് നല്‍കിയ രേഖകളില്‍ അധിക ഭൂമിയുള്ളതായുള്ള വിവരങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ പിവി അന്‍വര്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ വിവരങ്ങളില്‍ 207 ഏക്കര്‍ സ്ഥലമുള്ളതായാണ് കാണിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കെവി ഷാജി കോടതിയെ സമീപിച്ചത്. പിവി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള ഭൂമിയെ ചൊല്ലി സ്വന്തം നിയോജകമണ്ഡലത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായി. വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധങ്ങള്‍. അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ആദിവാസികളും ഭൂരഹിതരും രംഗത്തെത്തിയിരുന്നു.
ഏതായാലും ഇപ്പോള്‍ സര്‍ക്കാരിനെ രൂക്ഷഭാഷയിലാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. അനവര്‍ എംഎല്‍എ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്ന് ആരോപണം ശക്തമായിരുന്നു. കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും അന്‍വറിനെ നുള്ളിനോവിക്കാതെ ഇതുവരെ സംരക്ഷിക്കുകയായിരുന്നു സര്‍ക്കാര്‍. ഏതായാലും ഇപ്പോള്‍ പണി കിട്ടി. വാര്‍ത്ത പുറത്ത് വന്നോതെട അന്‍വറും സര്‍ക്കാരും പെട്ട് നില്‍ക്കുകയാണ്. സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാണണം. മാധ്യമങ്ങളോടും പ്രതിപക്ഷത്തോടുമുള്ള വിരട്ട് അന്‍വര്‍ എംഎല്‍എ ഹൈക്കോടതിയോടും കാണിക്കുമോ എന്തോ.
https://www.facebook.com/Malayalivartha



























