Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കെ വിദ്യയുടെ വേലത്തരങ്ങള്‍ അവസാനിക്കുന്നില്ല;വിദ്യയുടെ നിയമനത്തില്‍ രണ്ടാം റാങ്കുകാരിക്ക് സംശയം ഉണ്ടായിരുന്നു,ഒരുവഴിക്കൂടെ പാര്‍ട്ടി വെളുപ്പിക്കുമ്പോള്‍ മറുവശത്തൂടെ അടി,ഈ വള്ളിക്കെട്ട് താങ്ങിയ പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെ പെട്ടു

30 JUNE 2023 09:06 PM IST
മലയാളി വാര്‍ത്ത

കെ വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യക്ക് കാസര്‍കോട് കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി നിയമനം ലഭിച്ചതില്‍ രണ്ടാം റാങ്കുകാരിയായ രസിതക്ക് സംശയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ വിദ്യയുടെ മറുപടി വിശ്വസിപ്പിക്കുന്നതായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ഒരുവഴിക്കൂടെ പാര്‍ട്ടി ഗ്രൂപ്പുകള്‍ എസ്എഫ്‌ഐ നേതാക്കളെ വെളുപ്പിച്ച് വരുമ്പോഴാണ് സത്യങ്ങള്‍ പുറത്തേക്ക് വരുന്നതും. വിദ്യയും,നിഖിലും,ആര്‍ഷോയും കുറച്ചധികം വെള്ളം കുടിയ്ക്കും. വിദ്യയുടെ വിദ്യകള്‍ തെളിവടക്കമാണ് പുറത്താകുന്നത്. എന്നിട്ടും ഇവരെ താങ്ങുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ലേശം ഉളുപ്പ്.

ഉദുമ കോളേജിലെ അഭിമുഖത്തില്‍ പങ്കെടുത്തത് ജോലിക്ക് വേണ്ടിയുള്ള ശ്രമം അല്ലായിരുന്നു എന്നാണ് രസിതയോട് വിദ്യ പറഞ്ഞത്. പരിചയമുണ്ടാക്കുന്നതിന് വേണ്ടിയാണ് പങ്കെടുത്തത് എന്നാണ് അവര്‍ പറഞ്ഞത്. 2021 ല്‍ കാസര്‍കോട് ഉദുമ കോളേജില്‍ കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറായിരുന്ന രസിതക്കാണ് നിയമനം ലഭിച്ചത്. വിദ്യയോടൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത രസിതക്കായിരുന്നു യോഗ്യതയുണ്ടായിരുന്നതും നിയമനം ലഭിച്ചതും. എന്നാല്‍ തൊട്ടടുത്ത വര്‍ഷം കാസര്‍കോട് കരിന്തളം കോളേജില്‍ വിദ്യക്കാണ് നിയമനം ലഭിച്ചത്. ഇതേ അഭിമുഖത്തിന് രസിതയും എത്തിയിട്ടുണ്ടായിരുന്നെങ്കിലും രസിത രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എന്തുകൊണ്ടാണ് താന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്ന് രസിതക്ക് സ്വാഭാവികമായി സംശയം തോന്നി.

വിദ്യയുമായി ബന്ധപ്പെട്ടപ്പോള്‍ ഉദുമ കോളേജിലെ അഭിമുഖത്തില്‍ പങ്കെടുത്തത് ഒരു പ്രാക്ടീസിന് വേണ്ടിയാണെന്നും ഇപ്പോഴാണ് ജോലിക്ക് ആവശ്യം വന്നതെന്നും അന്ന് സര്‍ട്ടിഫിക്കേറ്റുകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നുമായിരുന്നു വിദ്യ രസിതയോട് പറഞ്ഞത്. തന്നെ പിന്തള്ളി ജോലി നേടുന്നതിന് വേണ്ടി വിദ്യ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കുമെന്നോ ഇത്തരത്തില്‍ നുണ പറയുമെന്നോ വിശ്വസിക്കാന്‍ രസിതക്ക് കഴിഞ്ഞിരുന്നില്ലെന്നുമാണ് വിവരം. കരിന്തളത്ത് രസിത അഭിമുഖത്തിനെത്തുമെന്ന് അറിഞ്ഞതിനാലാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്ന് നീലേശ്വരം പൊലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം കരിന്തളം ഗവ കോളജില്‍ ജോലിക്കായി കെ വിദ്യ വ്യാജരേഖ ചമച്ച കേസ് പരിഗണിക്കുന്നത് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. കേസില്‍ വിശദമായ വാദം നാളെ കേള്‍ക്കും. പൊലീസ് സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിക്കണമെന്ന് കോടതി അറിയിച്ചു. എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് കരിന്തളം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോലി നേടിയ കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ ചൊവ്വാഴ്ചയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends