Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തലവേദനയാണ്, ആഹാരം ഉണ്ടാക്കില്ല: തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോകുമെന്ന് പറഞ്ഞ് അവസാനിപ്പിച്ച ഫോൺ കോളിന്‌ പിന്നാലെ സോനയെ അലട്ടിയത് എന്ത്..? വിപിൻ കിടന്ന കട്ടിലിൽ കയറി, ഷാള്‍ മച്ചിലെ ഇരുമ്പുകമ്പിയില്‍ കൊളുത്തി തൂങ്ങിയിട്ടും, മരണവെപ്രാളം അറിഞ്ഞില്ല..? മകളുടെ മരണത്തിൽ വിപിന്റെ മൊഴിയിൽ വിശ്വാസമില്ലെന്ന്, സോനയുടെ കുടുംബം

04 JULY 2023 11:02 AM IST
മലയാളി വാര്‍ത്ത

മകളുടെ മരണത്തിൽ ഭർത്താവ് വിപിന്റെ മൊഴിയിൽ വിശ്വാസമില്ലെന്ന്, സോനയുടെ കുടുംബം. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച മാത്രമേ ആയുള്ളൂ. മധുവിധുവിന്റെ ആഘോഷം തീരും മുമ്പ്, മകൾക്ക് ചിതയൊരുക്കിയ ദുഃഖത്തിലാണ് കുടുംബം. കാട്ടാക്കടയില്‍ ആധാരമെഴുത്ത് ഓഫീസിലായിരുന്നു സോന ജോലി ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം തിങ്കളാഴ്ചമുതല്‍ ജോലിക്ക് പോകുമെന്ന് കഴിഞ്ഞ ദിവസമാണ് മകള്‍ വിളിച്ചുപറഞ്ഞതെന്ന് അച്ഛന്‍ ജെ.പ്രഭാകരന്‍ പറഞ്ഞു.

ഞായറാഴ്ച രാത്രിയും വിളിച്ചിരുന്നു. തലവേദനയാണെന്നും ആഹാരമൊന്നും ഉണ്ടാക്കിയില്ലെന്നും പറഞ്ഞു. പിന്നെ പുലര്‍ച്ചെ 1.30-ഓടെ സോനയ്ക്ക് സുഖമില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുന്നു എന്നുമാണ് ആദ്യം വിപിന്‍ വിളിച്ചറിയിച്ചത്. ഉടന്‍ അടുത്ത ചില ബന്ധുക്കളുമായി അവിടേക്കു തിരിച്ചു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് സോനയുടെ മരണവാർത്ത അറിയുന്നത്.

പതിനൊന്നോടെ മകള്‍ മരിച്ചിട്ടും, ഭര്‍തൃവീട്ടുകാര്‍ ഇത് അറിയിച്ചത് 1.30-നാണെന്ന് പ്രഭാകരന്‍ പറയുന്നു. കൂടുതല്‍ ചോദിച്ചപ്പോള്‍ മരിച്ച സമയം പലതവണ അവര്‍ മാറ്റിപ്പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ഒന്നിനും വ്യക്തമായ മറുപടി അവര്‍ പറഞ്ഞില്ല. ഇടയ്ക്കിടെ സോനയ്ക്ക് തലവേദന വരാറുണ്ട്. സംഭവ ദിവസം രാത്രി ഒമ്പതേ മുക്കാലോടെ എന്നെ വിളിച്ച് അച്ഛാ തലവേദനയെടുക്കുന്നുവെന്ന് പറഞ്ഞു. ഇടയ്ക്കിടെ വരാറുള്ളതുകൊണ്ട് അതിനെ ഗൗനിക്കാതെ മോള് ഗുളിക കഴിച്ച് ഉറങ്ങിക്കോ എന്ന് പറഞ്ഞു,

രാത്രി ഒന്നരയോടെ വിപിന്റെ വീടിന്റെ അടുത്തുള്ള ചെറുക്കാനാണ് മോള് ഒരു കടുംകൈ ചെയ്തുവെന്നും, വിപിനാണ് അറിയിക്കാൻ പറഞ്ഞതെന്നും സോനയുടെ അച്ഛൻ പറഞ്ഞത്. ശനിയാഴ്ച രണ്ടുപേരും വീട്ടില്‍ വന്നിരുന്നു. സന്തോഷത്തോടെയാണ് മടങ്ങിയതും. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായിട്ടും മകള്‍ക്ക് വിപിനെ ഇഷ്ടമാണെന്ന് അറിയിച്ചപ്പോള്‍ വിവാഹത്തിന് എതിരുനിന്നില്ല. കഴിഞ്ഞ ദിവസം വിരുന്നിനു വീട്ടില്‍വന്ന് മടങ്ങുമ്പോഴും സോന സന്തോഷവതിയായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിട്ടില്ല.

മകളുടെ മരണത്തില്‍ അന്വേഷണം വേണമെന്നും പ്രഭാകരന്‍ പറഞ്ഞു. സോനയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധിപ്പേരാണ് പന്നിയോട് കല്ലാമം തണ്ണിച്ചാംകുഴിയിലെ വീട്ടിലെത്തുന്നത്. പെണ്‍കുട്ടിയുടെ അപ്രതീക്ഷിത വിയോഗം ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ശനിയാഴ്ചയും ഞായറാഴ്ചയും ചില ബന്ധുക്കളുടെ വീട്ടിലും ഇവരെത്തിയിരുന്നു. സന്തോഷത്തോടെ മടങ്ങിപ്പോയ സോനയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും.

ഭര്‍ത്താവ് വിപിന്റെ കല്ലാമം കല്ലറക്കുഴിയിലെ ഷിബിന്‍ ഹൗസിലാണ് സോനയെ മരിച്ചനിലയില്‍ കണ്ടത്. രാത്രി 10 മണിക്ക് താന്‍ ഉറങ്ങിയെന്നും 12 മണിയോടെ ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുമ്പോള്‍ സോനയെ തൂങ്ങിനില്‍ക്കുന്നതായി കണ്ടെന്നുമാണ് ഭര്‍ത്താവ് വിപിന്‍ കാട്ടാക്കട പോലീസിന് നല്‍കിയ മൊഴി. ഷാള്‍ മച്ചിലെ ഇരുമ്പുകമ്പിയില്‍ കൊളുത്തിയായിരുന്നു തൂങ്ങിനിന്നത്. ഉടന്‍ തന്നെ താഴെയിറക്കി അയല്‍വാസികളുടെ സഹായത്തോടെ കാട്ടാക്കടയിലെ ആശുപത്രിയില്‍ എത്തിച്ചുവെന്നുമാണ് വിപിന്‍ പോലീസിനോട് പറഞ്ഞത്.

അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കാട്ടാക്കട പോലീസ് അറിയിച്ചു. ഭർത്താവ് വിപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം തൂങ്ങി മരണം എന്ന് തന്നെയാണ് പോസ്റ്റുമോർട്ടത്തിന് ശേഷമുളള പ്രാഥമിക നിഗമനം. തൂങ്ങി മരണത്തിന്റെ സാധ്യതകളാണ് കാണുന്നത് എന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ പ്രാഥമികമായി അറിയിച്ചത്.ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഇല്ല. പക്ഷെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പതിനഞ്ചാം ദിവസം ജീവനൊടുക്കാൻ കാരണം എന്താണന്ന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

ഭർത്താവ് വിപിൻ കിടന്നിരുന്ന മുറിയിൽ തന്നെയാണ് സോനയെ മരിച്ച നിലയിൽ കണ്ടത്. ഉറങ്ങിപ്പോയതിനാൽ സോന തൂങ്ങി മരിച്ചത് അറിഞ്ഞില്ലന്നും ഇടയ്ക്ക് ഉണർന്നപ്പോളാണ് തൂങ്ങി നിൽക്കുന്നത് കണ്ടതെന്നുമാണ് വിപിൻ പറയുന്നത്.

ഇതിൽ പൊലീസിന് സംശയമുള്ളതിനാൽ ഭർത്താവ് വിപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സോനയുടെയുംവിപിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിശദമായ മൊഴിയെടുക്കും. ഫോണുകളും പരിശോധിക്കും. ഇതോടെ മരണത്തിലെക്ക് നയിച്ച കാര്യത്തിൽ വ്യക്തത വരുമെന്നാണ് കാട്ടാക്കട പൊലീസിന്റെ നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends