ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്നതായിരിക്കും നാലുവര്‍ഷ പ്രോഗ്രാമിന്റെ ഘടനയെന്ന് മന്ത്രി

സര്‍വകലാശാലകളെ നാലുവര്‍ഷ ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിന് സജ്ജമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്ത് നടന്ന അക്കാഡമിക് സമ്മേളനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.
ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്നതായിരിക്കും നാലുവര്‍ഷ പ്രോഗ്രാമിന്റെ ഘടനയെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാനാവും.
പ്രോഗ്രാമിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും പ്രോജക്ടും ഉണ്ടായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പി.എച്ച്.ഡി പ്രവേശനം സാദ്ധ്യമാകും.
ഇവര്‍ക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്‌സുകള്‍ക്ക് ഓണേഴ്‌സ് ഡിഗ്രിയും മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും. പുതിയ പഠനശാഖകള്‍ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ പ്രോഗ്രാമുകള്‍. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്കും പ്രവേശനം നേടാമെന്നും മന്ത്രി .
https://www.facebook.com/Malayalivartha



























