ദേശീയപാതയില്‍ കരയാംപറമ്പ് സിഗ്‌നല്‍ ജംഗ്ഷനില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്

ദേശീയപാതയില്‍ കരയാംപറമ്പ് സിഗ്‌നല്‍ ജംഗ്ഷനില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറിയുമായി ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ ഇന്നലെ രാവിലെ സിഗ്‌നല്‍ ജംഗ്ഷനില്‍ നിറുത്തിയ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി.
https://www.facebook.com/Malayalivartha



























