ജിതിന് നേരെ പങ്കായം നീട്ടി... തൊട്ടു, തൊട്ടിയില്ലെന്നുള്ള അവസ്ഥയിൽ ഉടൻ മുങ്ങിത്താഴ്ന്നു: വാവിട്ട് നിലവിളിച്ച് തോണിയിൽ വർഷ: വീണ്ടും ചാടാകാതിരിക്കാൻ കൈകൾ കൂട്ടിപ്പിടിച്ച് മത്സ്യത്തൊഴിലാളികൾ... ദൃക്‌സാക്ഷികളുടെ നടുക്കുന്ന വെളിപ്പെടുത്തൽ

ഫറോക്ക് പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടിയ ദമ്പതിമാരിൽ ഭർത്താവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഒപ്പം ചാടിയ ഭാര്യയെ അജ്ഞാതരായ മൂന്ന് പേരുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം സോഷ്യൽ മീഡിയയും, സമൂഹവും ആ രക്ഷകരെ തേടി, ഒടുവിൽ മലപ്പുറം സ്വദേശികളായ, ജാബിർ, ഫൈസൽ, ഷെരീഫ് എന്നിവരെ കണ്ടെത്തുകയും ചെയ്തു. സംഭവ സമയം അതുവഴി വന്ന ചരക്കു ലോറി ഡ്രൈവറായ ജാബിർ എത്തുമ്പോൾ പാലത്തിന് മുകളിൽ മൂന്ന് വണ്ടികൾ നിർത്തിയിട്ട്, യാത്രക്കാർ ബഹളം വൈക്കുന്നതായിരുന്നു.
പെട്ടന്ന് തന്നെ ലോറിയിൽ നിന്ന് ചാടിയിറങ്ങിയപ്പോൾ കണ്ടത് ദമ്പതികൾ നിലവിളിക്കുന്നതാണ്. ചിന്തിച്ച് നില്ക്കാൻ സമയമില്ലാതെ ലോറിയിൽ കിടന്ന കയർ എടുത്ത് ആദ്യം എറിഞ്ഞു കൊടുത്തു. അപ്പോൾ പിടികിട്ടിയില്ല, വീണ്ടും വേറെ ഒരു കയറും കൂടെ കൂട്ടിക്കെട്ടി എറിഞ്ഞ് കൊടുത്തപ്പോൾ അതിൽപിടികിട്ടി ആ സ്ത്രീ ശരിക്ക് പിടിച്ച് കിടന്നു. ഇതിന്റെ ബാക്കി ഭാഗം യുവാവിന്റെ അടുത്ത് എത്തിയെങ്കിലും ശരിക്കും പിടിക്കാൻ കഴിഞ്ഞില്ല.
പിടിച്ച് തൂങ്ങിക്കിടന്ന വര്ഷയെ പിന്നീട് തോണിക്കർ എത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. ആ സഹോദരിയെ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും, ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ട് ആണെന്നും ജാബിർ പറയുന്നു. ലോറി കിടന്നതുകൊണ്ടു റോഡിൽ ബ്ലോക്ക് ആയിരുന്നു. പെട്ടെന്ന് കയർ വലിച്ചെടുത്ത് പോകാനൊരുങ്ങുമ്പോൾ സി ഐ സാർ എത്തി, ഒരാളെ എങ്കിൽ ഒരാളെ രക്ഷപെടുത്താൻ കഴിഞ്ഞല്ലോ എന്ന് പറഞ്ഞുകൊണ്ട് തോളിൽ തട്ടിയെന്ന് അദ്ദേഹം പറയുന്നു.
കാലിക്കറ്റ് യാത്ര കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലപ്പുറം സ്വദേശികളായ ഫൈസലും, ഷെരീഫും ദമ്പതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്നു. തിരിച്ച് വരുമ്പോൾ ഫാറൂക്ക് പാലത്തിൽ നിന്ന് രണ്ടുപേർ തലയിൽ കൈവച്ച് താഴേയ്ക്ക് നോക്കുന്നതായിരുന്നു ആദ്യം കണ്ടത്. കാറിന്ന് ഇറങ്ങി ഓടിച്ചെല്ലുമ്പോൾ രണ്ടുപേർ കയ്യിട്ട് അടിക്കുന്നു. രണ്ടു മൂന്ന് ലോറിക്കാർ അവിടെ ഉണ്ടായിരുന്നെങ്കിലും അവരുടെ കയ്യിൽ കയർ ഉണ്ടോയെന്ന് ആദ്യം അന്വേഷിച്ചു, ഇല്ലെന്നായിരുന്നു മറുപടി. മറ്റൊരു ലോറിയിൽ കയർ കണ്ടപ്പോൾ ചോദിച്ചിട്ട് വേഗം കയറി എടുത്തെങ്കിലും നിറയെ കെട്ട്, അതിൽ ഉണ്ടായിരുന്നു.
മറ്റൊരു കയർ ഫ്രീ ആയി കിടന്നപ്പോൾ വേഗം അതെടുത്ത് എറിഞ്ഞ് അവരോടു അതിൽ പിടിക്കാൻ പറഞ്ഞു. ആ സ്ത്രീ കേട്ടതുകൊണ്ടാകാം പെട്ടന്ന് അതിൽ അവര് പിടിമുറുക്കി. ജിതിനുമായിട്ട് ഒരു മീറ്റർ ഡിഫാറൻസ് ഉണ്ടായിരുന്നു. ജിതിന് അതിൽ പിടിക്കാനോ, മറ്റൊരു കയർ ഇട്ട് കൊടുക്കണോ പറ്റിയില്ല. അപ്പോഴേയ്ക്കും മത്സ്യത്തൊഴിലാളി ചന്തക്കടവ് തയ്യിൽ ബഷീർ, മാളിയേക്കൽ അർഷൽ എന്നിവർ തോണിയുമായി അടുത്തെത്തി, ജിതിന് നേരെ പങ്കായം നീട്ടി... തൊട്ടു, തൊട്ടിയില്ലെന്നുള്ള അവസ്ഥയിൽ ജിതിൻ ഉടൻ മുങ്ങിത്താഴുകയായിരുന്നുവെന്ന് ഫൈസലും ഷെരീഫും പറയുന്നു.
വര്ഷയെ തോണിയിലേയ്ക്ക് കയറ്റിയെങ്കിലും, പെൺകുട്ടിയുടെ കൈ കൂട്ടിപിടിക്കണമെന്ന് ഞാൻ വിളിച്ച് പറഞ്ഞു. കണ്മുന്നിൽ മുങ്ങിത്താഴുന്നത് സ്വന്തം ഭർത്താവാണ്, വീണ്ടും എടുത്ത് ചാടാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. കരയ്‌ക്കെത്തിച്ച വര്ഷയെ പിന്നീട് ആംബുലസിൽ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂവരുടെയും അവസരോചിതമായ ഇടപെടലിലാണ് ഒരു ജീവൻ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞത്.
ശനിയാഴ്ച രാത്രി ഇരുവരും വീട്ടിൽ നിന്നിറങ്ങിപ്പോയതായി ബന്ധുക്കൾ പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഏപ്രിൽ 19നാണ് മഞ്ചേരി സബ് റജിസ്ട്രാർ ഓഫിസിൽ ഇരുവരും വിവാഹിതരായത്. ഇരുവരും കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നുള്ള വിവരമാണ് പോലീസ് നൽകുന്നത്. നിലവിൽ വർഷ ചികിത്സയിൽ തുടരുകയാണ്. വർഷ അപകടനില തരണം ചെയ്തതതായി ഡോക്ടർമാർ പറയുന്നു.
https://www.facebook.com/Malayalivartha



























