അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.....

അതിശക്തമായ മഴ തുടരുന്ന സഹാചര്യത്തില്‍ സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ.രാജന്‍ ഉന്നതതല യോഗം വിളിച്ചു.
ഇന്ന് വൈകുന്നേരം 5 മണിക്ക് ലാന്‍ഡ് റവന്യു കമ്മിഷണറേറ്റിലാണ് യോഗം. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍മാര്‍, ആര്‍ഡിഒമാര്‍, തഹസില്‍ദാര്‍ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയും ചെയ്യും.
ഇന്നത്തെ ഓറഞ്ച് അലര്‍ട്ടില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളെ കൂടി ഉള്‍പ്പെടുത്തി. ഇതോടെ 12 ജില്ലകള്‍ ഓറഞ്ച് അലര്‍ട്ടിന്റെ പരിധിയിലായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നിവയാണ് ഈ ജില്ലകള്‍.
ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഇന്നലെ തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയേറെയുണ്ട്. ജൂലൈ 4 , 5 തീയതികളില്‍ ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
https://www.facebook.com/Malayalivartha



























