പിഡിപി ചെയര്‍മാന്‍ മഅദനിയുടെ ആരോഗ്യ നില സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി....മഅദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്ന് വിദഗ്ദ്ധ സംഘം

പിഡിപി ചെയര്‍മാന്‍ മഅദനിയുടെ ആരോഗ്യ നില സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി....മഅദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്ന് വിദഗ്ദ്ധ സംഘം
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്.മഅദനിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്നും വിദഗ്ദ്ധ സംഘം കണ്ടെത്തി.
ഇക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കുമെന്നും കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കൊച്ചിയില്‍ വെച്ചാണ് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും, രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മാശമായത്.
"
https://www.facebook.com/Malayalivartha



























