സുരേഷ് ഗോപി മന്ത്രിസഭയിലേക്ക്; ചർച്ചകൾ ശക്തം.... ഔദ്യോഗികമായി മുന്നറിയിപ്പുകൾ ഒന്നും വന്നിട്ടില്ലെങ്കിലും, ഉടൻ തന്നെ ആ പ്രഖ്യാപനം ഉണ്ടാകും...സമ്പൂർണ മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു....

കുറച്ചു ദിവസമായി കേരളത്തിലൊരു രാഷ്ട്രീയ കോലാഹലം തന്നെ നടക്കാൻ തുടങ്ങിയിട്ട്, അതിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടിരുന്ന പേര് സുരേഷ് ഗോപിയുടേതാണ്, സിനിമയിലെ തകര്പ്പന് കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത അതെ മിടുക്കോടെ തന്നെ . അദ്ദേഹം രാഷ്ട്രീയത്തിലും തിളങ്ങി. സുരേഷ് ഗോപിയെ ഡീഗ്രേഡ് ചെയ്യാൻ വന്നവർക്കു മുൻപിൽ പോലും അദ്ദേഹം അവരെ മുട്ടുമടക്കി പറഞ്ഞയച്ചു. അദ്ദേഹത്തിന് ബിജെപി കൊടുത്ത റോൾ വളരെ ഭംഗിയായി തന്നെ ചെയ്തു കൊണ്ട് ഇരിക്കുന്നതിനിടയിലാണ് മറ്റു അഭ്യൂഹങ്ങളും ഇവിടെ പറക്കുന്നത്. സുരേഷ്‌ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തേക്കുള്ള കടന്നു വരവാണ് ചർച്ച വിഷയം. കേന്ദ്രം അദ്ദേഹത്തിന് ഉടൻ തന്നെ കൈയിൽ ആ പദവി വച്ച് നൽകാനുള്ള തയ്യാറെടുപ്പുകൾ ആണ് നടത്തി കൊണ്ട് ഇരിക്കുന്നത് എന്നുള്ള റിപോർട്ടുകൾ എല്ലാം പുറത്തു വന്നു കൊണ്ടേ ഇരിക്കുന്നുണ്ട്. അഴിച്ചുപണി സൂചന ശക്തം: സുരേഷ് ഗോപി മന്ത്രിസഭയിലേക്ക്; വി.മുരളീധരൻ സംസ്ഥാന നേതൃത്വത്തിലേക്ക്? എന്നുള്ള വലിയൊരു ചോദ്യ ചിഹ്നമാണ് ഉയർന്നു കേട്ട് കൊണ്ട് ഇരിക്കുന്നത്.
ഔദ്യോഗികമായി മുന്നറിയിപ്പുകൾ ഒന്നും വന്നിട്ടില്ലെങ്കിലും ഉടൻ തന്നെ ആ പ്രഖ്യാപനം, ഉണ്ടാകുമെന്നുള്ള അതിനുള്ള കാത്തിരിപ്പിലാണ് കേരളവും. കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ സമ്പൂർണ മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു.ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി. വിവിധ വകുപ്പു സെക്രട്ടറിമാർ പദ്ധതികളുടെ അവലോകനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷകാല സമ്മേളനത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും സംസാരിച്ചു. പ്രഗതി മൈതാൻ കൺവൻഷൻ സെന്ററിലായിരുന്നു യോഗം. നേരത്തേയും സമാനമായ രീതിയിൽ സമ്പൂർണ യോഗങ്ങൾ ചേർന്നിട്ടുണ്ട്. ഇത്തവണ അഴിച്ചുപണി സംബന്ധിച്ച ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും പുതുതായി വന്ന എൻസിപി അജിത് പവാർ വിഭാഗമുൾപ്പെടെയുള്ള ഘടകകക്ഷികളിൽ നിന്നും മന്ത്രിമാരുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും ആർഎസ്എസ് നേതൃത്വവുമായും കഴിഞ്ഞയാഴ്ച ചർച്ച നടത്തിയത് ഇതിനു മുന്നോടിയാണെന്നാണ് സൂചന.
രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനവും സുരേഷ് ഗോപിക്കു മന്ത്രിസ്ഥാനവും ലഭിക്കുമെന്നും വി.മുരളീധരൻ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് മടങ്ങുമെന്നും അഭ്യൂഹങ്ങൾ ശക്തമാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ നേതൃത്വമുണ്ടായേക്കുമെന്ന് ജെ.പി.നഡ്ഡ നേരത്തേ പറഞ്ഞിരുന്നു. മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടായേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറംഎന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കമിടാനുമായി 3 മേഖലാ യോഗങ്ങൾ ബിജെപി സംഘടിപ്പിക്കുന്നുണ്ട്.
ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും യോഗങ്ങൾ. മഹാരാഷ്ട്രയിൽ ശിവസേന ഷിൻഡെ വിഭാഗത്തിന് താഴെത്തട്ടിൽ വലിയ സ്വാധീനമില്ലെന്നതാണ് എൻസിപിയിലെ പ്രബല വിഭാഗത്തെ പിളർത്തുന്നതിനു കാരണമായി പറയുന്നത്. ഷിൻഡെ വിഭാഗത്തിലെ ഭൂരിഭാഗവും വൈകാതെ ഉദ്ധവ് വിഭാഗം ശിവസേനയിലേക്ക് പോയേക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.ഏതായാലും വലിയൊരു അഴിച്ചു പണി തന്നെ അണിയറയിൽ നടക്കുണ്ടെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. ഇനി അത് ശെരിയാവണമെങ്കിൽ ഉടൻ തന്നെ ആ പ്രഖ്യാപനവും ജനം പ്രതീക്ഷിക്കുന്നു...
https://www.facebook.com/Malayalivartha



























