മഞ്ഞകുറ്റി വേണ്ട...വന്ദേ ഭാരത് മതി...കൊഞ്ഞനം കുത്തിയിട്ട് യാതൊരു കാര്യവുമില്ല...മധുര വരെയുള്ള ട്രെയിൻ സംസ്ഥാനത്തു നിന്നും ആരംഭിക്കണം...റെയിൽവേയുടെ ചുമതലയുളള മന്ത്രി വി.അബ്ദുൾ റഹ്മാൻ സംസാരിക്കും...ജനം സന്തോഷത്തിൽ...
ഏതായാലും മഞ്ഞകുറ്റിയുടെ കാര്യത്തിൽ ഈ അടുത്തകാലത്തൊന്നും യാതൊരു വിധ തീരുമാനവും ഉണ്ടാകില്ലെന്ന് സർക്കാരിന് നന്നായി അറിയാം . അതുകൊണ്ട് തന്നെ വന്ദേഭാരതിനെ കൊഞ്ഞനം കുത്തിയിട്ട് യാതൊരു കാര്യവുമില്ല എന്ന് മനസിലായി. സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള നീക്കം തടയാൻ സംസ്ഥാന സർക്കാർ ഇടപെടും. മധുര വരെയുള്ള ട്രെയിൻ സംസ്ഥാനത്തു നിന്നും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയക്കുമെന്ന് സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുളള മന്ത്രി വി.അബ്ദുൾ റഹ്മാൻ പറഞ്ഞു.ഇത് സംബന്ധിച്ച കേരളകൗമുദി റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വേഗമേറിയ ട്രെയിനുകൾ ഉണ്ടാകേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്..
റെയിൽവേയുടെ ഭാഗത്തു നിന്നു അത്തരത്തിൽ നീക്കമൊന്നും ഉണ്ടാകാത്തതിനാലാണ് കേരളം കെ.റെയിൽ പദ്ധതി ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു.മധുരയിലേക്കുള്ള ട്രെയിൻ നാഗർകോവിലിന് പകരം എറണാകുളത്തു നിന്നോ കോട്ടയത്തു നിന്നോ ആരംഭിച്ചാൽ സംസ്ഥാനത്തുള്ളവർക്ക് പ്രയോജനം ചെയ്യും. തമിഴ്നാടിന് നഷ്ടവും ഉണ്ടാകില്ല. നിലവിൽ കൊല്ലം- മധുര എക്സ്‌പ്രസാണ് കേരളത്തിൽ നിന്നും പുറപ്പെട്ട് മധുരയിൽ അവസാനിക്കുന്ന ട്രെയിൻ. ഗുരുവായൂർ- ചെന്നൈ എഗ്മോർ, കൊല്ലം- ചെന്നൈ എഗ്മോർ ട്രെയിനുകൾ മധുര വഴിയുള്ളതാണ്.വന്ദേഭാരത് ട്രെയിനിനെ സ്വാഗതം ചെയ്യുന്നതിനു മുന്നോടിയായി നാഗർകോവിൽ മുതൽ തിരുനൽവേലി വരെയുള്ള പാത ഇരട്ടിപ്പിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
തിരുനൽവേലി- മധുര പാത ഇരട്ടിപ്പിക്കൽ ഏതാണ്ട് പൂർത്തിയായി . അതേ സമയം തിരുവനന്തപുരം- നാഗർകോവിൽ പാത ഇരട്ടിപ്പിക്കൽ ഇനിയും ആരംഭിച്ചിട്ടില്ല. സിംഗിൾ ട്രാക്കിലൂടെ പുതിയൊരു ട്രെയിൻ അനുവദിക്കുന്നത് ഈ പാതയിലെ മറ്റ് ട്രെയിനുകളുടെ വൈകിയോടലിന് കാരണമാകുമെന്ന് റെയിൽവേ അധികൃതർ പറയുന്നു.
https://www.facebook.com/Malayalivartha



























