15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണം; പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നൽകി

പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നൽകിയിരിക്കുകയാണ്. നീണ്ട് നിന്ന വിവാദങ്ങള്‍ക്കും ഹൈക്കോടതിയുടെ അതിനിർണായക ഇടപെടലിനും ഒടുവിലാണ് പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണമെന്നാണ് നിയമന ഉത്തരവിൽ വ്യകത്മാക്കിയിരിക്കുന്നത്. നിയമന ഉത്തരവ് നൽകിയിരിക്കുന്നത് , അസോസിയേറ്റ് പ്രൊഫസർ തസ്തികയിലാണ്. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരിക്കുകയാണ് . സാഹചര്യത്തിലാണ് നിയമന ഉത്തരവ് .
അതേസമയം കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയുണ്ടെന്ന് കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുവാനൊരുങ്ങുകയാണ് യുജിസി. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്. യുജിസി,കേരള ഹൈക്കോടതി വിധിക്കെതിരെ നിയമോപദേശം തേടിയിരുന്നു.
യുജിസിക്ക് കിട്ടിയിരിക്കുന്നത് ആ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന നിയമോപദേശമാണ്. കേരള ഹൈക്കോടതി വിധി നിലവില്‍ വരുന്നതോടെ 2018ലെ യുജിസി ചട്ടങ്ങളിലെ മൂന്ന്, ഒന്ന് വകുപ്പിന്റെ അടിസ്ഥാനത്തിൽ അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അസാധുവാകുമെന്ന കാര്യം നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. യുജിസി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ഏറ്റവും കുറഞ്ഞത് എട്ടുവര്‍ഷത്തെ അധ്യാപന പരിചയം വേണം.
https://www.facebook.com/Malayalivartha



























