ഹാജരാകാൻ മടി...കന്‍റോൺമെന്‍റ് പോലീസ് ജി ശക്തിധരനുമായി സംസാരിച്ചിരുന്നു...നാളെയോ മറ്റന്നാളോ ഹാജരാകാൻ സാധ്യത...തുടർ നടപടികളിലേക്ക് കടക്കാൻ സാധിക്കാതെ പോലീസ്...

സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. വിവാദ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ നൽകിയ പരാതിയിലാണ് ആരോപണത്തിലെ പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്നത്. എന്നാൽ ആരോപണം ഉന്നയിച്ച ശക്തിധരൻ ഇതുവരെ പൊലീസിനു മുൻപിൽ ഹാജരായിട്ടില്ല.സി പി എം നേതാക്കള്‍ക്കെതിരെ കോടികളുടെ ആരോപണം ഉന്നയിച്ച ശക്തിധരനോട് ഇന്ന് മൊഴി നൽകാൻ കന്‍റോൺമെന്‍റ് പൊലീസാണ് ആവശ്യപ്പെട്ടിരുന്നത്. അസി. കമ്മീഷണർ ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.എന്നാൽ ശക്തിധരൻ ഇന്ന് ഹാജരാകാൻ സാധ്യതയില്ലെന്നാണ് വിവരം.കന്‍റോൺമെന്‍റ് പോലീസ് ജി ശക്തിധരനുമായി സംസാരിച്ചിരുന്നു. അപ്പോൾ ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുകയും , എന്നാൽ തൊട്ടടുത്ത ദിവസം , അതായത് നാളെയോ മറ്റന്നാളോ ഹാജരാകാം എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
പാർട്ടിയിലെ പല പ്രമുഖർക്കെതിരെ കൂടെയാണ് അദ്ദേഹത്തെ നീങ്ങുന്നത് എന്നതിനാൽ തന്നെ ജി ശക്തീധരന്റെ ഓരോ വാക്കുകളും വളരെ വിലപ്പെട്ടതാണ്. കൃത്യമായി തെളിവുകളും മറ്റു ഹാജരാക്കുവാണെങ്കിൽ തന്നെ പൊലീസിന് കേസ് എടുക്കാനുള്ള എല്ലാം സാധ്യതയും അവിടെ ഉണ്ട്. മൊഴി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും പോലീസിനും തുടർ നടപടികളിലേക്ക് പോകാൻ കഴിയുക.കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ഫെയ്സ്ബുക് പോസ്റ്റിലൂടെയുള്ള ശക്തിധരന്റെ ഗുരുതര ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ വ്യക്തമാക്കിയിരുന്നു.സിപിഎം പത്രമായ ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററുടെ ആരോപണം വൻ ചർച്ചകൾക്കാണ് വഴി വച്ചത്.
കോൺഗ്രസിന് വേണ്ടി ആരോപണമുന്നയിക്കുന്നുവെന്ന എം വി ഗോവിന്ദന്റെ ആരോപണത്തിനും മറുപടിയായി ശക്തിധരൻ ഫെയ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ‘എന്റെ രക്തത്തിന്റെ രാഷ്ട്രീയ ഡി എൻ എ ആർക്കും മനസിലാകുന്നില്ല’? എന്നു ചോദിച്ചായിരുന്നു മറുപടി. അതോടൊപ്പം അദ്യം ഇന്നയിച്ച ആരോപണം അവർത്തിക്കുകയാും ചെയ്തിരുന്നു.കൈതോലപ്പായ വിവാദത്തില്‍ കേസെടുക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്നതിനിടയിലാണ് അന്വേഷണം കന്‍റോണ്‍മെന്‍റ് എസിപിക്ക് കൈമാറിയത്. പിന്നാലെ മൊഴിയെടുക്കാന്‍ നാളെ ഹാജരാകണമെന്ന് പൊലീസ് ശക്തിധരനെ അറിയിച്ചു. ഹാജരാകുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാമെന്ന് ശക്തിധരന്‍ ആദ്യമേ നൽകിയ മറുപടി. പരാതി നല്‍കി ഒരാഴ്ചയാകാറായിട്ടും കേസെടുക്കാത്തതിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു.ഇതേസമയം, കൈതോലപ്പായ വിവാദത്തില്‍ പുതിയ ആരോപണങ്ങളുമായി ശക്തിധരന്‍ രംഗത്തെത്തി.
കൈതോലപ്പായയില്‍ കടത്തിയ പണത്തിന്‍റെ ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ലഭ്യമല്ലെന്ന് ശക്തിധരന്‍ എഫ്ബി പോസ്റ്റില്‍ ആരോപിച്ചു. പാര്‍ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്നാണ് ഇക്കാര്യം താന്‍ മനസിലാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുകയില്ല. എന്നാല്‍ പാര്‍ട്ടി സെന്ററില്‍ ഏല്‍പിച്ച 10 ലക്ഷം രൂപ സംബന്ധിച്ച് പണം സൂക്ഷിക്കാനേല്‍പിച്ച സ്റ്റാഫ് ചുമതലയില്‍ നിന്ന് മാറ്റപ്പെട്ട സമയത്ത് കുറിപ്പ് നല്‍കിയിട്ടുണ്ട്. തുക തിരിച്ചെടുത്ത് തന്നെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കുറിപ്പ്. ആകെ മുങ്ങിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിക്കുമേല്‍ ഇതുംകൂടി കെട്ടിവെച്ചാല്‍ തകരുമെന്ന് കുറിപ്പ് കിട്ടിയ നേതാവ് ഉപദേശിച്ചെന്നും ശക്തിധരന് ആരോപിക്കുന്നു. ഏതായാലും ഈ കാര്യത്തിൽ ജി ശക്തിധരന്റെ മൊഴി തന്നെയാണ് ഏറെ നിർണായകം. അതിനു ഇനി എത്രമണിക്കൂറുകൾ കൂടി കാത്തിരിക്കണം എന്നുള്ളത് ഒരു ചോദ്യമാണ്.
https://www.facebook.com/Malayalivartha



























