Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

"ഇതിനേക്കാൾ ഭേദം കൊല്ലുകയാണ് " ജി.ശക്തിധരന്‍ പോസ്റ്റ്...അടുത്ത തിരി കൊളുത്തി..കത്തിപ്പടർന്ന് വരികൾ...ഞങ്ങൾ തോൽക്കില്ല മനസില്ല തോൽക്കാൻ....ഞങ്ങൾക്ക് ഇത് മറികടക്കാൻ കഴിയും.ജനങ്ങൾ സഹകരിച്ചാൽ....

04 JULY 2023 01:43 PM IST
മലയാളി വാര്‍ത്ത

ഇന്ന് പൊലീസിന് മുൻപിൽ ഹാജരാകാനിരിക്കെ പിന്മാറിയെ ജി ശക്തിധരൻ , അടുത്തൊരു പോസ്റ്റിലൂടെ വീണ്ടും ചില ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. "ഇതിനേക്കാൾ ഭേദം കൊല്ലുകയാണ് " എന്ന തലകെട്ടോടു കൂടിയാണ് അടുത്തൊരു പോസ്റ്റ് ശക്തിധരൻ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ രൂപം ഇപ്രകാരമാണ്.."ഇതിനേക്കാൾ ഭേദംകൊല്ലുകയാണ് "
മഹത്തായ ഒരാശയത്തിന്റെ അകാല മരണമാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി എന്റെ ഫോണിൽ ഏത് അസമയത്തും കടന്നുകയറി അസഭ്യവർഷം ചൊരിയുകയാണ് ഒരു ഗൂഢസംഘം. ഇന്നും രാവിലെ തന്നെ പണി തുടങ്ങി. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് കോളുകളാണ് ഏറെയും. ഇത്തരം അധമ പ്രവർത്തനത്തിന് വഴി ഒരുക്കുന്ന നീചന്മാർ പോലീസ് സേനയിൽ തന്നെ ഉണ്ടെന്നാണ് അറിയുന്നത്. അതിനുള്ള പ്രത്യേക ചാനൽ, സേന തന്നെ ഒരുക്കിക്കൊടുക്കുണ്ടെന്നാണ് കേൾക്കുന്നതും..

 

അന്താരാഷ്ട്ര തലത്തിൽ കടുത്ത നിയമങ്ങൾ കൊണ്ട് തടഞ്ഞിട്ടുള്ള സമാന്തര ടെലി കമ്മ്യുണിക്കേഷൻ സംവിധാനം കേരളത്തിലെ രാജ്യദ്രോഹി കളുടെ കയ്യിൽ ഭദ്രമാണ്. ജയിലിനുള്ളിൽ നടക്കുന്ന അനധികൃത ഫോൺ വിളിയുടെ വിശ്വരൂപം! പാർട്ടിയിൽ അമിതാധികാര കേന്ദ്രമായി വാഴുന്ന ചില കൊടും ക്ഷുദ്രജീവികളാണ് ഇതിന്റെ കമ്മിസാർമാർ ഞാൻ എല്ലാ കോളുകളും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 9199 46733101 എന്ന നമ്പറിൽ നിന്നാണ് ഇന്നത്തെ തുടക്കം. ഫോൺ ഓഫ് ചെയ്തില്ലെങ്കിൽ അണമുറിയാതെ അജ്ഞാത കോളുകൾ പ്രവഹിക്കും. കേൾക്കേണ്ടിവരുന്ന വാക്കുകൾ ഏതു പറുദീസയിൽ കൊണ്ടിട്ടാലും സമനില വീണ്ടെടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഭൂഗർഭത്തിൽ കൊണ്ടിട്ട പ്രതീതി. രാക്ഷസൻമാരോ ചെകുത്താന്മാരോ അധിവസിക്കുന്ന മറ്റൊരു ഗ്രഹത്തിൽ നിന്ന് ഈ ഗ്രഹത്തിലേക്ക് വരുന്ന കോളുകൾ എന്ന് തോന്നിപ്പോകും .

എത്രലക്ഷം രൂപയാകും ഇതിന് ചെലവിടുന്നത്? സ്റ്റാലിനാകും ഭേദമെന്ന് ഞാൻ പറയുന്നതിൽ തെല്ലും അതിശയോക്തി വേണ്ട. ഒരു വ്യക്തിക്കും കുടുംബത്തിനും നേരെയുള്ള ഏറ്റവും നീചവും നിന്ദ്യവുമായ കയ്യേറ്റമാണിത് .ഞാൻ കൂടി ഉൾപ്പെട്ട ഒരു പ്രസിദ്ധീകരണം പതിവുപോലെ പുറത്തിറക്കാനുള്ള ശ്രമങ്ങളെയും ഇത്തവണ ബാധിച്ചു. മൂന്നു ദിവസം വൈകിയാണ് ഈ ലക്കം പുറത്തിറങ്ങുന്നത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഈ ലക്കത്തിൽ നേരിടുന്നത്. പ്രതിപക്ഷത്തെ ചില നേതാക്കൾക്ക് വേണ്ടിയാണ്, ,അവരുടെ പേരെടുത്ത് പറഞ്ഞു ആക്ഷേപിച്ചുകൊണ്ടാണ് ,അവരുടെ വാലാണ് ഞങ്ങളെന്ന് ചിത്രീകരിച്ചുകൊണ്ടാണ് ഞങ്ങളെ അധിക്ഷേപിക്കുന്നതെങ്കിലും ഒരു പെട്ടിക്കടയുടെ പരസ്യം പോലും ജനശക്തിക്ക് ലഭിക്കാൻ അവർ ഒന്നും ചെയ്യുന്നില്ല.ചെയ്യുകയുമില്ല. ഈ ലക്കത്തിൽ ഒരു പരസ്യവും പുതുതായി ലഭിക്കാത്തതുകൊണ്ട് മുൻ ലക്കത്തിൽ ലഭിച്ച പരസ്യം തന്നെ അവരുടെ സമ്മതത്തോടെ ആവർത്തിക്കുകയാണ്. ഫോൺ അക്ഷരാർ ത്തിൽ എനിക്ക് ഉപയോഗ്യശൂന്യമാണ്‌ പോലീസ് എനിക്കു വരുന്ന എല്ലാ കോളുകളും നിരീക്ഷിക്കുകയാണ്. ഞാനും രഹസ്യപൊലീസിനെ വെട്ടിലാക്കാൻ പുതിയ തന്ത്രവും കൗശലവും പഠിച്ചു. അസാധ്യമായ കാര്യങ്ങൾ ഫോണിൽ സംസാരിക്കുക. അത് വിശ്വസിച്ചാകും പോലീസ് നീങ്ങുക. അതിന് ഫലം കണ്ടു. ഈ നേതാക്കൾക്ക് വലിയ സമ്പന്നരുമായി ഏറെ ബന്ധങ്ങൾ ഉണ്ടെന്നത് ആർക്കാണ് അറിയാത്തത് ..

 

"പരസ്യം ഒന്നും കിട്ടിയില്ല അല്ലേ എന്ന പതിവ് നിസ്സംഗ ചോദ്യം ഖദർ ഉടുപ്പിൽ നിന്ന് സ്വനഗ്രാഹി യന്ത്രത്തിൽ നിന്നെന്ന പോലെ കേൾക്കേണ്ടിവരുമെന്നത് കൊണ്ട് അടുത്ത ഏമ്പക്കം കൂടി കേൾക്കും മുമ്പ് രക്ഷപ്പെടുകയാണ് പതിവ്. ഞങ്ങളുടെ പരിതാപകരമായ അവസ്ഥയെയോട് മുൻകൂട്ടി സഹതപിച്ചു തൃപ്തിപ്പെടുത്താനുള്ള നേതാക്കളുടെ പാടവം അസൂയാർഹ മാണ്‌ .
ഇവരൊക്കെ മന്ത്രിമാരും മറ്റു പദവികളും വഹിച്ചിരുന്നപ്പോൾ അന്നത്തെ പ്രതിപക്ഷത്തിന്റെ മാധ്യമങ്ങൾക്ക് നിർലോപം പരസ്യം നൽകിയിരുന്നത് അവരുടെ ആക്രമണത്തെ തടഞ്ഞു നിർത്താനുള്ള പരിച ആയതുകൊണ്ടാകും.നീചമായ സൈബർ ആക്രമണത്തെ ചെറുക്കാൻ ഞങ്ങൾ അശക്തരാണ്. ഒരു ഡസനിൽ മാത്രം വരുന്ന അംഗസംഖ്യയുള്ള ഒരു ജനശക്തിക്ക് എങ്ങിനെയാണ് കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭ്രാന്തിനെ കൂച്ചുവിലങ്ങിടാൻ കഴിയുക. പ്രത്യേകിച്ചും പ്രതിപക്ഷം എന്ന അവസാനത്തെ അത്താണിയും ദന്തഗോപുരത്തിൽ നിന്ന് താഴെയിറങ്ങാതിരിക്കുമ്പോൾ?ഞങ്ങൾക്ക് ഇത് മറികടക്കാൻ കഴിയും.ജനങ്ങൾ സഹകരിച്ചാൽ.ജനശക്തിയെ . കണ്ണിലെ കൃഷ്‌ണമണിപോ ലെ കാത്തുസൂക്ഷിച്ചാൽ . ഞങ്ങളുടെ വാക്കുകളിൽ വെടിയുണ്ടയുടെ കരുത്തുണ്ടാകും. ആരുടെയും മുന്നിലും മുട്ടുമടക്കാതിരിക്കാൻ ഞങ്ങൾക്ക് അറിയാം. ഞങ്ങളുടെ മേലും ജനങ്ങളുടെ നിരീക്ഷണം ഉണ്ടായാൽ മതി.വഴിതെറ്റാതെ കാത്താൽ മതി.

 

ഞങ്ങളെ തകർക്കാൻ കച്ചകെട്ടി നിൽക്കുന്നവരുടെ കരുത്തും വ്യാപ്തിയും ഞങ്ങൾക്ക് നന്നായറിയാം. അതുകണ്ട് ഭയപ്പെട്ട്‌ പിന്മാറുന്നവരല്ല ഞങ്ങൾ. ഇതിലും ശക്തരായി ലോകത്തെ വിറപ്പിച്ചവർ കൂലിപ്പട്ടാളക്കാരെ വെച്ച് രാജ്യഭാരം നടത്തുന്നത് ഇപ്പോൾ നാം കാണുകയാണ്. കൂലിപ്പട്ടാളം തന്നെ അധികാരം പിടിച്ചെടുത്തേക്കുമെന്ന ഭയപ്പെടുത്തുന്ന അവസ്ഥയിലേക്ക് അവരെത്തി. അത് മറക്കണ്ട. ജനശക്തി ഒരു മൺചിരാത് മാത്രമാണ്. ഇപ്പോൾ അതിന്റെ വെളിച്ചം കൈക്കുമ്പിളിൽ മാത്രം ഒടുങ്ങുന്നതാകാം. പക്ഷെ ഇതുപോലുള്ള ചിരാതുകളിൽ നിന്ന് കൊളുത്തിയ തീ ആളിക്കത്തുന്നതും ജീർണ്ണതകളെ ധൂളിയാക്കുന്നതും കണ്ടിട്ടില്ലേ. ഇന്നത്തെ കരങ്ങളിൽ അല്ലെങ്കിൽ നാളെ അത് സംഭവിക്കും. ഞങ്ങൾ തോൽക്കില്ല .മനസില്ല തോക്കാൻ .എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends