അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണം; നിയമസഭാ കയ്യാങ്കളിക്കേസിൽ പൊലീസിന്റെ നിർണായകമായ ആവശ്യം

നിയമസഭാ കയ്യാങ്കളിക്കേസിൽ പൊലീസിന്റെ നിർണായകമായ ഒരു ആവശ്യം . തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്നാണ് പൊലീസ്, തിരുവനന്തപുരം സിജെഎം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്ന ആവശ്യം കുറ്റപത്രം സമർപ്പിച്ച കേസാണ് ഇത്. അതിലാണ് വിചാരണ തിയ്യതി നിശ്ചയിക്കാനിരിക്കെവെ പൊലീസിന്‍റെ നിർണായക നീക്കം.തുടരന്വേഷണം വേണമെന്ന പൊലീസ് ആവശ്യം. ഏറെ ഗുണം ചെയ്യുന്നത്, മന്ത്രി വി ശിവൻകുട്ടി അടക്കം കയ്യാങ്കളിക്കേസിലെ പ്രതികൾക്കാണ്. സംഘർഷത്തിൽ എംഎൽഎമാർക്ക് പരിക്കേറ്റിരുന്നു . തുടരന്വേഷണം വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത് .
ഇഎസ് ബിജിമോളും ഗീതാഗോപിയും സമാന ആവശ്യം ഉന്നയിച്ച് ഹർജി നൽകി. പക്ഷേ അവർ അത് പിൻവലിച്ചു .ഇതേ ആവശ്യം അന്വേഷണ സംഘം തന്നെ മുന്നോട്ട് വെച്ചിരിക്കുകയാണ്. മാത്രമല്ല ഇതേ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോൾ കോടതിയുടെ നിലപാട് ശ്രദ്ധേയമായിരുന്നു. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യത്തിൽ സിജെഎം കോടതി രൂക്ഷ വിമർശനം ഉന്നയിക്കുന്ന സാഹചര്യം ഉടലെടുത്തിരുന്നു.
https://www.facebook.com/Malayalivartha



























