സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറിയുമായ എ. അസീസിന്റെ വീടിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം... പേയാട് അലേറ്റി കാർമ്മൽ സ്‌കൂളിന് സമീപം ഫാത്തിമ മൻസിലിന് നേരെ ഇന്നലെ രാത്രി 11ഓടെയാണ് ആക്രമണമുണ്ടായത്..

സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറിയുമായ എ. അസീസിന്റെ വീടിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. പേയാട് അലേറ്റി കാർമ്മൽ സ്‌കൂളിന് സമീപം ഫാത്തിമ മൻസിലിന് നേരെ ഇന്നലെ രാത്രി 11ഓടെയാണ് ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോൾ അസീസ് ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവരെല്ലാം ഉറക്കത്തിലായിരുന്നു. ശബ്ദംകേട്ട് ഇവരെത്തുമ്പോഴേക്കും ജനൽ ഗ്ലാസുകൾ പെട്ടുന്ന ശബ്ദമാണ് കേട്ടത്.
വാളുമായെത്തിയ സംഘം വീടിന്റെ ജനലും വാതിലും തകർത്ത ഗേറ്റിന് കേട്പാട് വരുത്തുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന ഹോണ്ട സ്കൂട്ടർ,കൾച്ചർ സ്കൂട്ടർ എന്നിവയും അടിച്ച് തകർക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ലഹരി മാഫിയ സംഘമെന്നാണ് പ്രാഥമിക നിഗമനം. അക്രമികൾ പേയാട് ഭാഗത്തുള്ള കടകൾക്ക് നേരെയും ആക്രണണം നടത്തിയിട്ടുണ്ട്. വിളപ്പിൽശാല പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഇത് രണ്ടാം തവണയാണ് അസീസിന്റെ വീടിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha



























