Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ജയിലിലേയ്ക്ക് ആരാദ്യം... പിണറായിയോ, സുധാകരനോ. ബിജെപി കട്ടഫോമില്‍ മോദി കടുത്ത വാശിയില്‍.

04 JULY 2023 09:43 PM IST
മലയാളി വാര്‍ത്ത

കെ.സുധാകരനും, എം.വി.ഗോവിന്ദനും കേസുകളുടെ കാര്യത്തില്‍ കൂട്ടയടി നടക്കുകയാണ്. കൊലപാതകങ്ങളും, കൊലക്കേസുകളുടെ ശവക്കുഴി മാന്തി രാഷ്ട്രീയ പോരാട്ടം നടത്തുന്നത് ജനങ്ങള്‍ എത്രക്കണ്ട് സ്വീകരിക്കുമെന്നറിയില്ല. കെ.സുധാകരനെ പ്രതിക്കൂട്ടിലാക്കാന്‍ സിപിഎമ്മും, മുഖ്യമന്ത്രി പിണറായി വിജയനെ അകത്താക്കാന്‍ കോണ്‍ഗ്രസും പരസ്പരം മത്സരിക്കുകയാണ്. ഈ മത്സര പോരുകള്‍ക്കിടിയില്‍ സ്വയം ശക്തിയാര്‍ജ്ജിച്ച് തിരിച്ചടിക്കാനുള്ള ജനകീയ പിന്‍തുണ ഉറപ്പാക്കുന്ന തരത്തിലുള്ള ചനലങ്ങളാണ് ബിജെപിയില്‍ നടന്നു കൊണ്ടിരിക്കുന്നത്.പിണറായി സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും കൊലപാതകങ്ങളുടെ ജാതക പരിശോധനയും ഇടതു വലതു മുന്നണികളെ ആശയ ദാരിദ്ര്യത്തില്‍ പെടുത്തിയിരിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല.

അതിനിടെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജിശക്തിധരന്റെ കൈതോലപ്പായ വിവാദത്തില്‍ കോണ്‍ഗ്രസ് കയറിപിടിച്ചെങ്കിലും ബിജെപി അതിന് വലിയ ബലം കൊടുത്തില്ലെന്നതും ശദ്ധേയമാണ്. മറുവശത്ത് ഏകസിവില്‍ കോഡിനെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസിനെ തള്ളി മുസ്ലീംലീഗിനെ ഒപ്പം കൂട്ടാന്‍ എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവനകളും കൂനിന്‍മേല്‍ കുരുപോലെയായി. ഏകസിവില്‍ കോഡിനെതിരെ മുസ്ലീം സമുദായം മാത്രമാണ് സംഘടിപ്പിക്കുന്നതെന്നും കോണ്‍ഗ്രസും, സിപിഎമ്മും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നുമുള്ള ബിജെപി ലൈന്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏകസിവില്‍ കോഡല്ല മറിച്ച് കേരള വര്‍ഗ്ഗീയതയുടെ മാറ്റുരയ്ക്കുന്ന അങ്കത്തട്ടായി മാറാനാണ് സാധ്യത. നേതാക്കളെല്ലാം വര്‍ഗ്ഗീയതയുടെ ഭാഷയിലാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ അജണ്ടകളെ സൂത്രത്തില്‍ വഴിതിരിച്ച് വര്‍ഗ്ഗീയതയില്‍ എത്തിക്കുന്നതില്‍ വിജയം വരിച്ചരിക്കുകയാണ് ഇടത് വലത് മുന്നണികള്‍. സിപിഎം തന്നെയാണ് ബിജെപിയ്ക്ക് മുന്നേ വര്‍ഗ്ഗീയ കാര്‍ഡിളക്കി കളി തുടങ്ങിയിരിക്കുന്നത്.

ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് സിപിഎം സ്‌കോര്‍ ചെയ്തതും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതും. ഏകസിവില്‍ കോഡെന്ന അജണ്ട മുന്നണികള്‍ക്ക് വിട്ടുകൊടുത്തിട്ട് ബിജെപിയാകട്ടെ കേരളത്തില്‍ നിന്ന് നാലു സീറ്റുകള്‍ നേടാനുള്ള ചര്‍ച്ചകളിലേയ്ക്ക് മാറുകയും ചെയ്തു. നേതൃമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഓരോ യോഗവും മുന്നോട്ടു പോകുന്നത്. പാര്‍ട്ടിവിട്ടവരേയും പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്നവരേയും കൂടെ കൂട്ടി കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ മൂന്നാംമൂഴത്തിന് കളമൊരുക്കുകയാണ് അവര്‍. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ പ്രതീക്ഷിച്ച് വട്ടമിട്ടു പറക്കുന്ന കോര്‍ സംഘം തിരഞ്ഞെടുപ്പിന് മു്ന്‍പ് വിജയത്തിലെത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അതിന് സിവില്‍ കോഡ് വിഷയത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പരമാവധി ശ്രമവും അവര്‍ നടത്തുന്നുണ്ട്.

കേന്ദ്ര സമ്പൂര്‍ണ മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭ പുനസംഘടനയുണ്ടാകുമെന്നും മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ട്. ബിജെപിയോട് ഇടഞ്ഞു നില്ക്കുന്ന വിഭാഗങ്ങളെ പൂര്‍്ണമായി ഉള്‍പ്പെടുത്താനായുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. സമ്പൂര്‍ണ്ണ മന്ത്രിസഭായോഗത്തില്‍ ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി. വിവിധ വകുപ്പു സെക്രട്ടറിമാര്‍ പദ്ധതികളുടെ അവലോകനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഷകാല സമ്മേളനത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും സംസാരിച്ചു.  നേരത്തേയും സമാനമായ രീതിയില്‍ സമ്പൂര്‍ണ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഇത്തവണ അഴിച്ചുപണി സംബന്ധിച്ച ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്.

തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും പുതുതായി വന്ന എന്‍സിപി അജിത് പവാര്‍ വിഭാഗമുള്‍പ്പെടെയുള്ള ഘടകകക്ഷികളില്‍ നിന്നും മന്ത്രിമാരുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായും ആര്‍എസ്എസ് നേതൃത്വവുമായും കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയത് ഇതിനു മുന്നോടിയാണെന്നാണ് സൂചന. രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനവും സുരേഷ് ഗോപിക്കു മന്ത്രിസ്ഥാനവും ലഭിക്കുമെന്നും വി.മുരളീധരന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് മടങ്ങുമെന്നും അഭ്യൂഹങ്ങള്‍ ശക്തമാണ്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വമുണ്ടായേക്കുമെന്ന് ജെ.പി.നഡ്ഡ നേരത്തേ പറഞ്ഞിരുന്നു. മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടായേക്കും.

കേന്ദ്രമന്ത്രിസഭ പുനസംഘടനയും, ഏകസിവില്‍ കോഡും രാഷ്ട്രീയ ചര്‍ച്ചയാകുമ്പോള്‍ ഇടത് വലത് മുന്നണികള്‍ അതിന്റെ പിന്നാലെ തന്നെ പോകുമെന്ന ബിജെപി കണക്ക് കൂട്ടല്‍ പിഴച്ചില്ല. കോണ്‍ഗ്രസും , സിപിഎമ്മും ന്യൂനപക്ഷങ്ങളെ ആരുടെ കൂടെ നിറുത്താം എന്ന കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരം ശരിക്കും മുതലെടുക്കാനാണ് ബിജെപിയും ശ്രമിക്കുന്നത്. സുരേഷ് ഗോപി മന്ത്രി പദത്തിലെത്തിയാല്‍ കേരളത്തില്‍ നായര്‍ സമുദായത്തിന്റെ പിന്‍തുണ ഒന്നുകൂടി ഉറപ്പിക്കാമെന്നും അവര്‍ കരുതുന്നു. വെള്ളാപ്പള്ളിയിലും ഈഴവ സമുദായത്തിലും ബിജെപിയ്ക്ക് അത്രയ്ക്ക വിശ്വാസം പോരായെന്നുള്ളതാണ് വാസ്തവം. വെള്ളാപ്പള്ളി പിണറായി വിജയനോട് അടുത്തു നില്ക്കുന്നതും പിണറായി സര്‍ക്കാരിനെ ന്യായീകരിക്കുന്നതും ബിജെപി നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും അവര്‍ വിലയിരുത്തി കഴിഞ്ഞിട്ടു്ണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends