പിണറായിയുടെ മൂക്കിന്‍തുമ്പത്തും വ്യാജ വിലാസം ഡിഗ്രി. പോളിയില്‍ കൂട്ട വ്യാജന്മാര്‍ അധ്യാപകരെ പൊക്കും.

ബികോം പാസാകാത്ത നിഖില്‍ തോമസ് അതേ കേളെജില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ എം-കോമിന് പ്രേവേശനം നേടി രണ്ടു വര്‍ഷം അവിടെ പഠിച്ചിട്ടും എന്തേ അധ്യാപകര്‍ ശ്രദ്ധിച്ചില്ല എന്ന ചോദ്യം കേരളം ദിവസങ്ങളായി ഉന്നയിക്കുന്നുണ്ട്. അതിനുത്തരം കായംകുളം എംഎസ് എം- കോളെജിലെ ഒരധ്യാപിക മാത്രമാണ് പറഞ്ഞത്. ആ അധ്യാപികയ്ക്കാകട്ടെ നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള ഉറപ്പില്ലായിരുന്നു. പിന്നെന്തു കൊണ്ടാണ് മറ്റ് അധ്യാപകര്‍ അവന് പ്രവേശനം നല്കി പഠിപ്പിച്ചതെന്നു ചോദിച്ചാല്‍ അധ്യാപകരിലേറെയും വ്യാജ സര്‍ട്ടഫിക്കറ്റുകാരാണെന്നതാണ് പൊതുവേ ഉയരുന്ന അഭിപ്രായം. പ്രമോഷന്‍ നേടാനായി കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളുടെ പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്കുന്നത് പുതിയ കാര്യമല്ല. കാലങ്ങളായി വിദ്യാഭ്യാസ വകുപ്പിലും മറ്റ് വകുപ്പുകളിലും ചോദ്യം ചെയ്യപ്പെടാതെ തുടരുന്ന അഴിമതിയാണതെന്ന് സര്‍ക്കാരിനും അറിയാം . എന്നിട്ടും അറിഞ്ഞു കൊണ്ട് സര്‍ക്കാര്‍ കണ്ണട്ച്ച് കെടുക്കുകയാണ്.
മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസറും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജവും ,പ്രബന്ധം കോപ്പിയടിച്ചതുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ ആരോപണം പുറത്തു വന്നതോടെയാണ് വ്യജ സര്‍ട്ടിഫിക്കറ്റുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചത്. 2012-14ല്‍ അസം സര്‍വകലാശാലയില്‍ നിന്നു ഫുള്‍ ടൈം പിഎച്ച്ഡി നേടിയെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, രതീഷ് 2009-17 കാലത്തു തലശ്ശേരി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.
കേരളത്തില്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ അസമില്‍ പോയി പിഎച്ച്ഡി ഗവേഷണം നടത്തുവാന്‍ സാധിച്ചു? ഫുള്‍ടൈം പിഎച്ച്ഡി ചെയ്യുമ്പോള്‍ 80 ശതമാനത്തിനു മുകളില്‍ ഹാജര്‍ ഗവേഷണ സെന്ററില്‍ ഉണ്ടാകണമെന്നു നിബന്ധനയുണ്ട്. കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായിരുന്ന കാലയളവില്‍ എങ്ങനെയാണ് അസമില്‍ 80 ശതമാനം ഹാജര്‍ നേടിയെന്ന് അന്വേഷിക്കണം. പിഎച്ച്ഡി ചെയ്യുവാന്‍ കുറഞ്ഞത് 3 വര്‍ഷം വേണം എന്ന യുജിസി നിബന്ധന ഉള്ളപ്പോള്‍ രതീഷ് കാളിയാടന്‍ 2 വര്‍ഷം കൊണ്ട് പിഎച്ച്ഡി പൂര്‍ത്തിയാക്കിയെന്നാണു പറയുന്നത്. യുജിസി നിഷ്‌കര്‍ഷിക്കുന്ന കോഴ്‌സ് വര്‍ക്ക് അദ്ദേഹം ചെയ്തിട്ടില്ല.
പിഎച്ച്ഡി പ്രബന്ധത്തില്‍ വലിയ തോതില്‍ കോപ്പിയടിയും പ്രകടമാണ്. കോപ്പിയടിയുടെ തോത് സോഫ്റ്റ്വെയര്‍ പരിശോധന പ്രകാരം 70% ആണ്. ഇന്റര്‍നെറ്റ്, പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ഥി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയില്‍ നിന്നുമാണു പ്രധാനമായും കോപ്പിയടി. രതീഷിന്റെ പിഎച്ച്ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസം സര്‍വകലാശാലയ്ക്കും അന്വേഷണം ആവശ്യപ്പെട്ടു യുജിസിക്കും പരാതി നല്‍കുമെന്നും കെഎസ്യു പ്രസിഡന്റ് അറിയിച്ചു.
അതേസമയം, നിയമവിരുദ്ധ, അനധികൃത പ്രവര്‍ത്തനത്തിലൂടെ താന്‍ പിഎച്ച്ഡി നേടിയെന്ന ആരോപണം തന്നെ മനഃപൂര്‍വം അവഹേളിക്കുന്നതിനാണെന്നു ഡോ.രതീഷ് കാളിയാടന്‍ പ്രതികരിച്ചു. ആരോപണം വസ്തുതകള്‍ക്കു നിരക്കുന്നതല്ല. ഇതു സംബന്ധിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചതിനാല്‍ ആരോപണത്തിന്റെ 'മെറിറ്റി'ലേക്ക് കടക്കുന്നില്ല. വ്യാജസന്ദേശം നിര്‍മിച്ചതും പ്രചരിപ്പിച്ചതും ആരെന്ന് അന്വേഷണത്തില്‍ വ്യക്തമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് തനിക്കെതിരെ ആരോപണവുമായി കെ എസ് യു രംഗത്തെത്തിയിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം കേരളത്തിലെ പോളിടെക് നിക് കോളെജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരിലേറെയും വ്യജ എം-.ടെക്, ബിടെക് ബിരുദങ്ങള്‍ സമര്‍പ്പിച്ചാണ് പ്രമേഷന്‍ നേടിയിരിക്കുന്നതെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പക്കലുണ്ട്. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍ പോളിടെക്‌നിക്കില്‍ പഠിപ്പിക്കുകയോ ശമ്പളം കൈപറ്റുകയോ ചെയ്യാന്‍ പാടില്ല. എന്നാല്‍ ഉന്നത ബിരുദങ്ങള്‍ ഹാജരാക്കി പ്രമോഷന്‍ നേടിയ പലരും സര്‍വ്വീസ് സമയത്താണ് ബിരുദങ്ങള്‍ നേടിയതെന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയിട്ടുള്ളത്.
പോളിടെക്‌നിക് അധ്യാപക തസ്തികയിലുള്ളവര്‍ അഡീഷണല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ ശമ്പളത്തില്‍ അന്‍തിനായിരത്തോളം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഇതു മുതലെടുത്ത് സര്‍ട്ടിഫിക്കറ്റ് തരത്തപ്പെടുത്തി കൊടുക്കാനും അത് സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിക്കാനുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ തന്നെ ഉദ്യോഗസ്ഥ ദല്ലാളന്‍മാരുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടുകെട്ടിയാല്‍ തന്നെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ ശമ്പളയിനത്തില്‍ നിന്നും ലാഭിക്കാനാവുമെന്നും പറയപ്പെടുന്നു. എന്തായാലും കേരളം വ്യാജ ഡിഗ്രിക്കാരുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. അത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരാണ് അക്കൂട്ടത്തില്‍ മുന്നിലെന്നറിയുമ്പോഴാണ് നമ്മുടെ വിദ്യാഭ്യാസ നയത്തെ കുറിച്ച് വാതോരാതെ പുകഴ്ത്തി പറയുന്ന മന്ത്രിമാരെ കുറിച്ച് ലജ്ജ തോന്നുന്നത്.
https://www.facebook.com/Malayalivartha



























