ഉത്സവസീസണില്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി

ഉത്സവസീസണില്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് അധിക സര്‍വീസുകള്‍ നടത്തുക.
30 ദിവസം മുമ്പുവരെ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ബള്‍ക്ക് ബുക്കിങ് 15 പേര്‍ക്കുവരെ അനുവദിക്കും.ഒരു ട്രിപ്പിലെ ആകെ ദൂരത്തിന്റെ 75 ശതമാനത്തില്‍ അധികം വരുന്ന ടിക്കറ്റുകള്‍ ഏതുസമയത്തും ബുക്ക് ചെയ്യാനാകും. അമ്പത് ശതമാനത്തില്‍ അധികമാണെങ്കില്‍ 15 ദിവസത്തിനുമുമ്പുവരെ മാത്രമാകും.
48 മണിക്കൂറിനുമുമ്പ് മുഴുവന്‍ ടിക്കറ്റുകളും റിസര്‍വ് ചെയ്യാനാകും. എക്സ്പ്രസുമുതല്‍ മുകളിലുള്ള സൂപ്പര്‍ക്ലാസ് ടിക്കറ്റുകള്‍ക്ക് ഫ്ളക്സി നിരക്ക് ഏര്‍പ്പെടുത്തി. 30 ശതമാനം നിരക്ക് വര്‍ധനയാണ് ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം മുതലാണ് ഫ്ളക്സി നിരക്ക് ഏര്‍പ്പെടുത്തിയത്.
തിരക്ക് കുറഞ്ഞ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 15 ശതമാനം നിരക്ക് ഇളവും നല്‍കും. എസി സ്ലീപ്പര്‍, മള്‍ട്ടി ആക്സില്‍, എസി സീറ്റര്‍ എന്നിവയ്ക്ക് ഇളവ് ബാധകമാണ്.
ഇക്കാലയളവില്‍ സിംഗിള്‍ ബെര്‍ത്തിന് അഞ്ചുശതമാനം നിരക്ക് വര്‍ധനയുണ്ടായേക്കും. ഇക്കാലയളവില്‍ തിരക്ക് കുറവുള്ള ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ക്ക് എസി സ്ലീപ്പര്‍, മള്‍ട്ടി ആക്സില്‍, എസി സീറ്റര്‍, എക്സ്പ്രസ്, ഡീലക്സ് തുടങ്ങിയ സര്‍വീസുകള്‍ക്ക് പത്തുശതമാനം നിരക്ക് ഇളവുമുണ്ടാകും.
"
https://www.facebook.com/Malayalivartha


























