നിരോധിത വനമേഖലകളില്‍ അതിക്രമിച്ചുകയറുന്ന വാഹനങ്ങള്‍ക്കുള്ള പിഴത്തുക അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ

നിരോധിത വനമേഖലകളില്‍ അതിക്രമിച്ചുകയറുന്ന വാഹനങ്ങള്‍ക്കുള്ള പിഴത്തുക അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ. നിരോധിത വനമേഖലകളില്‍ അതിക്രമിച്ചുകയറുന്ന വാഹനങ്ങള്‍ക്കുള്ള പിഴത്തുക അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കാനായി ശിപാര്‍ശ. ഇതുസംബന്ധിച്ച നിയമഭേദഗതി ആഗസ്റ്റില്‍ ചേരുന്ന നിയമസഭ സമ്മേളനത്തില്‍ പരിഗണനക്ക് വരും. കേരള ഫോറസ്റ്റ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ശിപാര്‍ശ നിയമവകുപ്പിന് വനംവകുപ്പ് കൈമാറി.
നിലവില്‍ വനത്തിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 1000 മുതല്‍ 5,000 രൂപവരെ പിഴയും ഒരുവര്‍ഷം മുതല്‍ അഞ്ച് വര്‍ഷംവരെ തടവുമാണ് ശിക്ഷ.
ഇതില്‍ പിഴത്തുക അഞ്ചിരട്ടിയാക്കണമെന്നാണ് ശിപാര്‍ശയുള്ളത്. അതായത് പിഴ 25,000 വരെയാകും. എന്നാല്‍, തടവുശിക്ഷ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തുടരും. പ്ലാസ്റ്റിക്, ഇറച്ചി- മത്സ്യമാലിന്യം അടക്കമുള്ളവ തള്ളുന്നതിനാണ് പ്രധാനമായും വാഹനങ്ങള്‍ അതിക്രമിച്ചുകടക്കുന്നത്.
സംസ്ഥാനത്തിന്റെ എല്ലാ വനമേഖലയിലും ഇതാണ് അവസ്ഥ. വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്- കൊല്ലേഗല്‍ ദേശീയപാതയുടെ ഇരുഭാഗത്തും വാഹനങ്ങളിലെത്തി മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























