ഓടുന്ന കാറിനുള്ളിൽ യുവാവിന് ക്രൂരമർദനം....അശ്ലീലപ്രയോഗം, കാലുനക്കിച്ചു..വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ...രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി...ഫൊറൻസിക് പരിശോധനയ്ക്കായി അയക്കും...

മധ്യപ്രദേശിലെ ഗ്വാളിയറിൽ ഓടുന്ന കാറിനുള്ളിൽ യുവാവിനെ മർദിച്ചും നിർബന്ധിപ്പിച്ചു കാലുനക്കിച്ചും ഒരു സംഘം. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതിനു പിന്നാലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസി യുവാവിന്റെ മുഖത്തു മൂത്രമൊഴിക്കുന്ന വിഡിയോ വലിയ രോഷമുയർത്തിയതിനു ദിവസങ്ങൾക്കു പിന്നാലെയാണു സമാനമായ മറ്റൊരു അതിക്രമം മധ്യപ്രേദശിൽനിന്നു തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്വാളിയർ ജില്ലയിലെ ദാബ്ര ടൗൺ സ്വദേശികളാണു പ്രതികളും അതിക്രമത്തിന് ഇരയായ വ്യക്തിയും. ഓടുന്ന കാറിനുള്ളിൽ യുവാവിനെ നിരവധി തവണ പ്രതികളിൽ ഒരാൾ മർദിക്കുന്നുണ്ട്. തുടർന്നു ‘ഗോലു ഗുർജർ’ പിതാവാണെന്നു പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തുടർന്ന് ഉള്ളം കാൽ നക്കാൻ യുവാവിനെ നിർബന്ധിച്ചു. പ്രതികൾ യുവാവിന്റെ മുഖത്തടിക്കുകയും അശ്ലീലപ്രയോഗം നടത്തുകയും ചെയ്യുന്നുണ്ട്. പ്രചരിക്കുന്ന മറ്റൊരു വിഡിയോ ക്ലിപ്പിൽ ചെരുപ്പുകൊണ്ട് യുവാവിന്റെ മുഖത്തടിക്കുകയും ചെയ്യുന്നത് കാണാം.
സംഭവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഫൊറൻസിക് പരിശോധനയ്ക്കായി വിഡിയോ അയക്കുമെന്ന് പൊലീസ് അറിയിച്ചു.
മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി അധികൃതർ പൊളിച്ചുനീക്കി.അനധികൃത കൈയ്യേറ്റമെന്ന് കണ്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബുധനാഴ്ച ജെ.സി.ബിയുമായി എത്തിയാണ് അധികൃതർ വീട് പൊളിച്ചുനീക്കിയത്. മധ്യപ്രദേശ് സർക്കാരിന്റെ നിർദേശാനുസരണമാണ് നടപടിയെന്നാണ് വിവരം.പ്രവേഷ് ശുക്ലയുടെ പിതാവ് രാമകാന്ത് ശുക്ലയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. വലിയ പോലീസ് സന്നാഹത്തോടെ രണ്ട് ജെസിബിയുമായി എത്തിയാണ് ജില്ലാ ഭരണകൂടം വസതി പൊളിച്ചുനീക്കിയത്. ആദ്യം വീടിന്റെ ഒരുഭാഗം മാത്രമാണ് പൊളിച്ചുനീക്കിയത്. തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ മറ്റുഭാഗങ്ങളും പൊളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























