വീട്ടിലെ കറണ്ട് പോയപ്പോള്‍ നോക്കാനായി പുറത്തേക്കിറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു

വീട്ടിലെ കറണ്ട് പോയപ്പോള്‍ നോക്കാനായി പുറത്തേക്കിറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്.
വീട്ടിലെ കറണ്ട് പോയപ്പോള്‍, പുറത്തേക്കിറങ്ങി നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഇരുമ്പു കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് ദാരുണാന്ത്യം.
അതേ സമയം, പാലക്കാട് വല്ലപ്പുഴയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സ്ഥലം ഉടമക്കെതിരെ പട്ടാമ്പി കേസെടുത്ത് പോലീസ്. വല്ലപ്പുഴ സ്വദേശി മൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാടത്ത് രാത്രി മീന്‍പിടിക്കാന്‍ പോയ ചെറുകോട് ചോലയില്‍ ശ്രീകുമാറിനെ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























