എറണാകുളം തൈക്കൂടത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിയുടെ ലിഫ്റ്റ് തകര്‍ന്ന് വീണ് ആശുപത്രി ജീവനക്കാരി അടക്കം രണ്ട് പേര്‍ക്ക് പരിക്ക്

എറണാകുളം തൈക്കൂടത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിയുടെ ലിഫ്റ്റ് തകര്‍ന്ന് വീണ് ആശുപത്രി ജീവനക്കാരി അടക്കം രണ്ട് പേര്‍ക്ക് പരിക്ക്. തൈക്കൂടത്തെ സൂര്യസരസ് ആയുര്‍വേദ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
തകര്‍ന്ന ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനായി ലൈസന്‍സ് ലഭിച്ചിരുന്നില്ലെന്നും സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് എടുക്കുമെന്നും വ്യക്തമാക്കി പൊലീസ് .
ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലെ ലിഫ്റ്റ് താഴെക്ക് പതിച്ചാണ് അപകടം സംഭവിച്ചത്. റോപ്പിന്റെ കപ്പിളില്‍ സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് സൂചനകളുള്ളത്. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആശുപത്രിയിലെ തെറാപ്പിസ്റ്റും തൊടുപുഴ സ്വദേശിയുമായ സോന, ചികിത്സയ്ക്കത്തിയ ഒഡീഷ സ്വദേശി പ്രത്യുഷ പാത്രോ എന്നിവര്‍ക്കാണ് പരുക്കറ്റത്.
സംഭവം നടന്ന ഉടന്‍ ഗാന്ധിനഗറില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
"
https://www.facebook.com/Malayalivartha


























