Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

കോണ്‍ഗ്രസിനെ കുരുക്കാന്‍ 'കുതുകാല്‍വെട്ട്...സി.പി.എമ്മിന് അവസാനം പിടിവള്ളി കിട്ടി....അതിനവസരം ഒരുക്കികൊടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയോടും, ബി.ജെ.പിയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...

09 JULY 2023 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!

കോണ്‍ഗ്രസിനെതിരെ നാറിയ കളികളെല്ലാം കളിച്ച് നാണക്കേടില്‍ മുങ്ങിത്താണുകൊണ്ടിരുന്ന സി.പി.എമ്മിന് അവസാനം പിടിവള്ളി കിട്ടി. അതിനവസരം ഒരുക്കികൊടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബി.ജെ.പിയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മോദിജി കേന്ദ്രത്തിലും കേരളത്തില്‍ ഞങ്ങളും എന്നതാണ് സി.പി.എമ്മിന്റെ പുതിയ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്വശാസ്ത്രം. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ അടക്കമുള്ള പദ്ധതികളിലെ അഴിമതി അന്വേഷിക്കുന്നതിലെ ശുഷ്‌കാന്തി തന്നെ ഇരുവരും അടയും ചക്കരയും ആണെന്നതിന്റെ വ്യക്തമായ സൂചനയാണ്. കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്ത് മുന്നോട്ട് പോകുമ്പോഴും ഏകസിവില്‍കോഡ്, പൗരത്വനിയമ ഭേദഗതി എന്നി വീഷങ്ങളില്‍ സി.പി.എം സമരം നടത്തും. അത് മറ്റൊന്നിനുമല്ല. സംസ്ഥാനത്ത് 30 ശതമാനം ജനസംഖ്യയുള്ള മുസ്ലിം വോട്ട് പെട്ടിയിലാക്കണം കൂട്ടത്തില്‍ കോണ്‍ഗ്രസിനെ കളത്തില്‍ നിന്ന് പുറത്താക്കണം. എന്നാല്‍ ഇതേ കോണ്‍ഗ്രസുമായി കെട്ടിപ്പിടിച്ച് കേന്ദ്രത്തില്‍ അധികാരക്കിട പങ്കിടുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് പാട്‌നയില്‍ പോയി. ഇങ്ങിനെയൊക്കെയാണ് വൈരുദ്ധ്യാത്മിക ഭൗതികവാദം സി.പി.എം റീലോഡ് ചെയ്യുന്നത്. ഏക സിവില്‍കോഡ് വിവാദത്തിന്റെ തീച്ചൂളയിലേക്ക് ആദ്യം ഇറങ്ങിയ സി.പി.എമ്മിന് നന്നേ കൈ പൊള്ളിയിരുന്നു. കാരണം അവരുടെ തലതൊട്ടപ്പന്‍ സാക്ഷാല്‍ നമ്പൂതിരിപ്പാടാണ് ഈ സംഭവം ആദ്യം കത്തിച്ചുവിട്ടത്. പിന്നീടാണ് ബി.ജെ.പി അത് ഏറ്റ് പിടിച്ചത്. ഈ യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് തുറന്നുകാട്ടിയപ്പോള്‍ സി.പി.എം അമ്പരന്നു.

 

എങ്ങനെ മറുപടി നല്‍കണമെന്ന് അറിയില്ലായിരുന്നു. അങ്ങനെയിരുന്നപ്പോഴാണ് ഏകസിവില്‍ കോഡിനെ കുറിച്ച് സി.പി.എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ മുസ്ലിം സംഘടനയായ സമസ്ത തീരുമാനിച്ചത്. ഇടത്തോട്ട് പോണോ, വലത്തോട്ട് പോണോ എന്ന് ആശങ്കപ്പെട്ട് നിന്നിരുന്ന ലീഗിനത് വലിയ തലവേദനയായി. കാരണം ലീഗിന്റെ വലിയ വോട്ട് ബാങ്കാണ് സമസ്ത. അവരെ പിണക്കാന്‍ ലീഗ് തയ്യാറാകില്ല. മാത്രമല്ല വര്‍ഷങ്ങളായി സി.പി.എമ്മിനൊപ്പം സഹകരിക്കുന്ന കാന്തപുരം വിഭാഗം ലീഗുമായി ഒത്തുപോകാനും തീരുമാനിച്ചു. ലീഗ് അധ്യക്ഷന്‍ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ മൊത്തത്തില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ആക്രമണം കോണ്‍ഗ്രസിന്റെ നെഞ്ചത്ത് തറച്ചിരിക്കുകയാണ്. ഏകസിവില്‍ കോഡ് വിഷയത്തില്‍ സി.പി.എമ്മുമായി സഹകരിക്കുമെന്ന പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും സെമിനാര്‍ അടക്കമുള്ള കാര്യങ്ങളിലെ കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.

നിലവില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയോട് ലീഗിന് പൊതുവേ നല്ല അഭിപ്രായമല്ല ഉള്ളത്. എക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തിട്ടുമില്ല. അത് കോണ്‍ഗ്രസിന് തിരിച്ചടിയായി. സി.പി.എം അത് മുതലെടുക്കാനുള്ള കളിയാണ് പയറ്റുന്നത്. അതിലൂടെ എ.ഐ ക്യാമറ, ലൈഫ് മിഷന്‍ കോഴക്കേസ്, മാധ്യമവേട്ട തുടങ്ങി സകലമാന നാറ്റക്കേസുകളും കുഴിച്ചുമൂടാനുള്ള പണി നടക്കുന്നു. സംഘടനാ ശക്തി ദുര്‍ബലമായ കോണ്‍ഗ്രസാകട്ടെ എന്ത് ചെയ്യണമെന്ന് അറിയാതെ കൈയ്യും കാലുമിട്ട് അടിക്കുകയാണ്. ഏക സിവില്‍കോഡ് വിഷയം കേവലം മുസ്ലിം വിഷയമായി മാത്രമാണ് സി.പി.എം കാണുന്നത്. ക്രൈസ്തവസഭകളെല്ലാം സിവില്‍കോഡിന് എതിരാണെങ്കിലും അവരെ ആകര്‍ഷിക്കാന്‍ വലിയതോതിലുള്ള ശ്രമം സി.പി.എം നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം സി.പി.എമ്മിന്റെ പ്രധാന വോട്ട് ബാങ്കായ ഈഴവ സമുദായത്തിന്റെ നേതാക്കളില്‍ പ്രധാനിയായ വെള്ളാപ്പള്ളി നടേശന്‍ ഏകസിില്‍ കോഡിനെ സ്വാഗതം ചെയ്തു. ഇത് സി.പി.എമ്മിനെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാനാവില്ല. സി.പി.എം അടുത്തകാലത്തായി മുസ്‌ലിം പ്രീണനം ശക്തമാക്കുന്നതായി പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് വലിയ ആക്ഷേപമുണ്ട്.

 

അതുകൊണ്ട് ഹൈന്ദവ വോട്ടുകള്‍ ഏകീകരിച്ചാല്‍ അത് കോണ്‍ഗ്രസിന് കിട്ടാനാണ് സാധ്യത. ബി.ജെ.പിയില്‍ ഭൂരിപക്ഷം വരുന്ന ഹൈന്ദവര്‍ക്ക് വലിയ വിശ്വാസമില്ല. അവരെ വിശ്വാസത്തിലെടുക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുമില്ല. പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ഹൈന്ദവ സംഘടനകളുമായി അത്ര രസത്തിലല്ല. എങ്കിലും സി.പി.എമ്മിനോടുള്ള വിരോധം തീര്‍ക്കാന്‍ അവര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അതാണ് കണ്ടത്. എന്നാല്‍ നിയമസഭയിലതുണ്ടായില്ല.കോണ്‍ഗ്രസ് കേന്ദ്രത്തിലോ, കേരളത്തിലോ അധികാരത്തിലേറിയാല്‍ പിന്നെ ബംഗാളിലോ, ത്രിപുരയിലോ പോലും പോയി പൊറോട്ടയടിച്ച് ജീവിക്കാനൊക്കാത്ത സാഹചര്യമാകും ഉണ്ടാവുകയെന്ന് സി.പി.എമ്മിനറിയാം. കെ. സുധാകരന്റെ അറസ്റ്റിനുള്ള പ്രതികാരം എങ്ങനെ ആയിരിക്കുമെന്ന് പ്രവചിക്കാനാവില്ല. അതുകൊണ്ട് സിവില്‍ കോഡിന്റെ മറവില്‍ ലീഗിനെ കൊണ്ട് കോണ്‍ഗ്രസിനെ മൊഴിചൊല്ലിക്കാനുള്ള നാടകമാണ് അരങ്ങേറാന്‍ പോകുന്നത്.

 

ഇതിലൂടെ കോണ്‍ഗ്രസിന് താല്‍ക്കാലിക തിരിച്ചടിയുണ്ടായേക്കും. പക്ഷെ, സി.പി.എം എളിയിലെടുത്ത് വെച്ച് പാല് കൊടുക്കുന്ന ബി.ജെ.പിയുണ്ടല്ലോ അവര്‍ അധികാരത്തിലെങ്ങാനും എത്തിയാല്‍ ആദ്യം തുടച്ചു നീക്കുക പാല് കൊടുത്ത കൈയ്യായിരിക്കും. രാജ്യമൊട്ടുക്ക് വേരുള്ള കോണ്‍ഗ്രസ് ഇന്നല്ലെങ്കില്‍ നാളെ പൊട്ടിമുളയ്ക്കും. കാരണം അതിന്റെ വിത്തിന്റെ ഗുണം ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. കമ്മ്യൂണിസം വിദേശികള്‍ രാജ്യത്ത് നട്ടുവളര്‍ത്തിയ വിഷവിത്താണെന്നാണ് ബി.ജെ.പി പറയുന്നത്. കോണ്‍ഗ്രസ് ഒരിക്കല്‍ പോലും സി.പി.എമ്മിനെ തകര്‍ക്കണമെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പുകളില്‍ നീക്കുപോക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തീ കൊള്ളി കൊണ്ട് തല ചൊറിയുന്ന പരിപാടി നിര്‍ത്തുന്നതാണ് സി.പി.എമ്മിന് നല്ലത്. ഇല്ലെങ്കില്‍ ആ കൊള്ളി എടുത്ത് ചിതയില്‍ വയ്ക്കുന്ന കാലം വിദൂരമല്ലാതാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (12 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (28 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (40 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (17 hours ago)

Malayali Vartha Recommends