വൻ സ്വർണവേട്ട...! കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് ഒന്നേകാൽ കിലോഗ്രാമോളം സ്വർണം

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് ഒന്നേകാൽ കിലോഗ്രാമോളം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കണ്ണൂർ സ്വദേശി കരിം അബ്ദുള്ള എന്നയാളാണ് പിടിയിലായത്.
അതേസമയം ജൂലൈ നാലിന് മലേഷ്യയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് 70 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്.ശരീരത്തിലും അടിവസ്ത്രത്തിലും വിദഗ്ധമായി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
മുഹമ്മദ് ഷിബിലിൻ നിന്നും 1.548 കിലോ സ്വർണമാണ് പിടികൂടിയത്.
ഇതിൽ 1.026 കിലോ സ്വർണമിശ്രിതം കാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു. ഇത് കണ്ടെടുത്ത് വീണ്ടും പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് 521 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നതും കണ്ടെത്തിയത്. സ്വർണമിശ്രിതം പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ് വസ്ത്രത്തിന്റെ ഭാഗമാക്കി തുന്നി പിടിപ്പിച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























