ദിലീപിന്റെ കൗണ്ടൗണിന് തുടക്കമിട്ട് സുപ്രീംകോടതി... നിർണായക ദിവസങ്ങൾ... കപ്പിനും ചുണ്ടിനുമിടയിൽ ജയിൽ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി ഇന്ന് പരിഗണിച്ചു. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം മുന്നോട്ട് വച്ചിരുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. സമയം പിന്നിട്ട സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും കേസ് പരിഗണിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീളും. കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ എട്ട് മാസം കൂടി സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. കുടുതല്‍ സമയം തേടി വിചാരണ കോടതി ജഡ്ജിയും വിചാരണ നീട്ടിക്കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപും കോടതിയെ സമീപിച്ചിരുന്നു.
വിചാരണ നടപടികൾ പൂർത്തിയാക്കുന്നതിന് 2024 മാർച്ച് 31 വരെ സമയം അനുവദിക്കണെമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിസ്താരം പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം അനുവദിച്ചത്.
കേസില്‍ പ്രോസിക്യുഷനും ജഡ്ജിയും വിചാരണ വൈകിപ്പിക്കുകയാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയ പരിധി ജൂലൈ 31 ന് അവസാനിച്ചിരുന്നു.
എന്നാൽ ഇനിയും ആറ് സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചതെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ കത്തിലൂടെ അറിയിച്ചു. വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആരോപിച്ചു.
സമയം നീട്ടിച്ചോദിച്ച വിചാരണക്കോടതി ജഡ്ജിക്കെതിരെയും ദിലീപിന്റെ അഭിഭാഷകൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മൂന്ന് മാസത്തിന് ശേഷം വിചാരണ സംബന്ധിച്ച പുരോഗതി സുപ്രീം കോടതി വിലയിരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി തള്ളി.
വിചാരണയ്ക്ക് സമയ ക്രമം നിശ്ചയിക്കാൻ കഴിയില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അനിരുദ്ധ ബോസ് ചൂണ്ടിക്കാട്ടി. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.
കേസിൽ ആറുപേരുടെ വിചാരണ പൂർത്തിയാക്കാനുണ്ടെന്നും അതിന് മാത്രം മൂന്ന് മാസത്തിലേറെ സമയമെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസ് എട്ട് മാസം കൂടി സമയം ആവശ്യപ്പെട്ടത്. അഞ്ച് സാക്ഷികളുടെ മൊഴിയെടുത്ത ഒരു മജിസ്ട്രേറ്റും രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേരുടെ സാക്ഷിവിസ്താരമാണ് പൂർത്തിയാവാനുള്ളത്.
ജൂലായ് 31നകം വിചാരണ പൂർത്തിയാക്കാൻ ശ്രമിക്കണമെന്നായിരുന്നു കഴിഞ്ഞ മേയിൽ സുപ്രീം കോടതി നിർദേശിച്ചത്. പ്രോസിക്യുഷൻ അല്ല മറിച്ച് വിചാരണ കോടതി ജഡ്ജി ആണ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുന്നത് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ കോടതിയിൽ ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൂടി ചേർന്ന് ഒത്തുകളിക്കുകയാണെന്നാണ് ദിലീപിന്റെ വാദം.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ദിലീപ് നിലപാടറിയിച്ചത്. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നത് എന്ന് ജസ്റ്റിസ് കെ. ബാബുവിന്റെ ചോദ്യത്തിന് വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസ് കാരണം നഷ്ടമായതെന്നുമായിരുന്നു അന്ന് ദിലീപ് നൽകിയ മറുപടി.
https://www.facebook.com/Malayalivartha





















