സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളിത്തോട്ടം മൂത്താക്കര സ്വദേശി 30 വയസുള്ള രാഹുലാണ് പിടിയിലായത്. ജൂണില്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകള്‍ മൊബൈല്‍ ഫോണ്‍ വഴി സ്വന്തമാക്കിയായിരുന്നു പീഡനം.
ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പെണ്‍കുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി കാറില്‍ കടത്തി കൊണ്ടുപോയി. തുടര്‍ന്ന് കൊല്ലം ബൈപ്പാസിന് സമീപമുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാള്‍ പിന്നീടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയിരുന്നു. പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതിനിടെ കോഴിക്കോട് പുതുപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മാണ കരാറുകാരനായ മുസ്തഫയാണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 10 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് അതിക്രമത്തിനിരയായത്.
https://www.facebook.com/Malayalivartha
























