സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

സഹപലൈറ്റിന്റെ ആക്രമണത്തിൽ സ്മിത് മച്ചാറിന്റെ തലയ്ക്കും കഴുത്തിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പൈലറ്റ് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്. പരിക്കേറ്റ ക്യാപ്റ്റന്റെ ജീവൻ നിലനിർത്താൻ അദ്ദേഹം 45 മിനിറ്റോളമാണ് ചെലവഴിച്ചത്. 'ദയവായി ഉറങ്ങരുത്, ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്'- എന്നായിരുന്നു ഡോ. ഷുത്ത മുസായേവ് പരിക്കേറ്റ ക്യാപ്റ്റനോട് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.ആ സമയത്ത് വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടറാണ് മുസേവ്. കൊക്പീറ്റിലെ നിലവിളികേട്ടാണ് അദ്ദേഹം മച്ചാറിനെ സഹായിക്കാൻ എത്തിയത്.
അക്രമിയെ നിയന്ത്രിച്ച ശേഷം രക്തസ്രാവമുണ്ടായ ഉപയോഗിച്ച് താൽക്കാലിക പ്രഷർ ഡ്രെസ്സിംഗുകളായും ഐസ് പാക്കുകളായും ഉപയോഗിച്ച്,രക്തസ്രാവം നിയന്ത്രിക്കാനും ക്യാപ്റ്റന്റെ നില ഭദ്രമാക്കാനും അദ്ദേഹം ശ്രമിച്ചു. ഒരു ഘട്ടത്തിൽ ക്യാപ്റ്റന്റെ നാഡിമിടിപ്പ് അപകടകരമാംവിധം താഴ്ന്നുപോയിരുന്നു.'അയാൾക്ക് വളരെ വളരെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു, ഞങ്ങൾക്ക് ധാരാളം ഐസ് പായ്ക്കറ്റുകൾ ആവശ്യമായിരുന്നു. രക്തസ്രാവം പരിശോധിക്കാൻ ഞാൻ ടീഷർട്ട് തുറക്കുമ്പോഴെല്ലാം അതിൽ നിന്ന് കൂടുതൽ രക്തസ്രാവമുണ്ടാകും. അതിനാൽ ഞാൻ ശക്തമായി അമർത്താതെ ഐസ് ഉപയോഗിച്ചു.
45 മിനിറ്റിലുടനീളം ഞാൻ ശ്രമം തുടർന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു നിങ്ങൾ ദയവായി ഉറങ്ങരുത്, ഞങ്ങൾക്ക് നിങ്ങളെ വേണം. നിങ്ങൾക്ക് എത്ര കുട്ടികളുണ്ടെന്ന് ഞാൻ ചോദിച്ചു, അവരുടെ പേരുകൾ. ഞാൻ അദ്ദേഹത്തോട് പറഞ്ഞുകൊണ്ടിരുന്നു, 'ഭയപ്പെടേണ്ട, നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങും'- ഡോക്ടർ പറഞ്ഞു.ആക്രമണത്തിൽ സ്മിത് മച്ചാറിന്റെ തലയോട്ടിക്ക് ക്ഷതമേൽക്കുകയും കാഴ്ചയുമായി ബന്ധപ്പെട്ട ഞരമ്പുകളെ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് കാഴ്ച പൂർണ്ണമായും മങ്ങുന്ന അവസ്ഥയുണ്ടായി. വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയ ശേഷമാണ് അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകിയത്.
തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ യുഎഇയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ കാഴ്ച തടസ്സപ്പെട്ടുവെന്നും എന്നിട്ടും ആക്രമണത്തെപ്രതിരോധിക്കാൻ താൻ ശ്രമിച്ചുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ മച്ചാർ വെളിപ്പെടുത്തിയിരുന്നു.ഗുരുതരമായ പരിക്കുകൾ ക്യാപ്റ്റന്റെ ഓർമ്മശക്തിയെയും ബാധിച്ചിട്ടുണ്ട്. പരിക്കേറ്റ സമയത്തെ കാര്യങ്ങൾ ഭാഗികമായി മാത്രമാണ് ഓർത്തെടുക്കാൻ സാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റിന് മാനസികമായി വീണ്ടും സമ്മർദ്ദമുണ്ടാകാതിരിക്കാൻ ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹത്തോട് സംസാരിക്കുന്നത് ഒഴിവാക്കുകയാണെന്ന് ഭാര്യ സോണൽ മച്ചാറിനെ ഉദ്ധരിച്ച് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കഠിനമായ തലവേദന അനുഭവപ്പെടുന്നതിനാൽ അദ്ദേഹത്തിന് ശക്തമായ വേദനസംഹാരികളും ഉറക്കമരുന്നുകളും നൽകുന്നുണ്ട്.അദ്ദേഹത്തിന്റെ നാഡീവ്യൂഹ സംബന്ധമായ പരിശോധനകളും നടന്നുവരികയാണ്.
https://www.facebook.com/Malayalivartha


























