ചന്ദ്രയാൻ മൂന്നിന്റെ നാലം ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയ വിജയകരം...ചന്ദ്രന് കേവലം 177 കിലോമീറ്റർ അകലെ ചന്ദ്രയാൻ 3...

ചന്ദ്രയാൻ മൂന്നിന്റെ നാലം ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയ വിജയകരം. ഇതോടെ ചന്ദ്രന് കേവലം 177 കിലോമീറ്റർ അകലെ മാത്രമാണ് പേടകമെന്ന് ഇസ്രോ അറിയിച്ചു. പരിക്രമണ ഘട്ടം വിജയകരമായി പൂർത്തീകരിച്ച് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ചന്ദ്രയാൻ 3 അടുക്കുകയാണ്.
ഇനി പേടകം ചന്ദ്രന് അടുത്ത് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് 17-നാണ് ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുക. ശേഷം ഇതിന് 30 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ സമീപം സ്ഥിതി ചെയ്യുന്ന പെരിലൂൺ എന്ന് ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിംഗിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുക. ഓഗസ്റ്റ് 23-നാകും ഇത്. ഈ മാസം അഞ്ചിനാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുലവുമായ ലാൻഡിംഗ് നടത്തുക, ചന്ദ്രനിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക എന്നിവയാണ് ചന്ദ്രയാൻ-3 ന്റെ ദൗത്യ ലക്ഷ്യങ്ങൾ. ചന്ദ്രന്റെ ഭൂപ്രകൃതി, ധാതുശാസ്ത്രം, മൂലക സമൃദ്ധി, ചാന്ദ്ര എക്‌സോസ്ഫിയർ, ഹൈഡ്രോക്സിൽ, ജലം എന്നിവയെ കുറിച്ചും ചന്ദ്രയാൻ മൂന്ന് പഠനം നടത്തും. ചന്ദ്രോപരിത്തലത്തിൽ സുരക്ഷിതമായി ഇറങ്ങാൻ കഴിഞ്ഞാൽ അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം ചന്ദ്രനിലിൽ പേടമിറങ്ങുന്ന രാജ്യമായി ഇന്ത്യ മാറും.
https://www.facebook.com/Malayalivartha






















