Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വന്‍ ശക്തിയായി ഇന്ത്യ... ചന്ദ്രയാന്‍ 3 ഇന്ത്യയുടെ അഭിമാനമാകുന്നു; ചന്ദ്രനടുത്തെത്തി ചന്ദ്രയാന്‍ 3, മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തല്‍ വിജയം; ഇന്ത്യ ബഹിരാകാശ രംഗത്തെ വന്‍ശക്തിയാക്കി കുതിയ്ക്കുന്നു; ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകം

15 AUGUST 2023 08:41 AM IST
മലയാളി വാര്‍ത്ത

ബഹിരാകാശ രംഗത്ത് ഇന്ത്യ കുതിയ്ക്കുകയാണ്. ചന്ദ്രയാന്‍ 3 ചന്ദ്രനടുത്തെത്തി. ഇന്നലെ ഉച്ചയ്ക്ക് 11.30ന് നടത്തിയ മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തലോടെ ചന്ദ്രന്റെ 150 കിലോമീറ്റര്‍ അടുത്തും 177കിലോമീറ്റര്‍ അകലത്തും വരുന്ന ചെറിയ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 3 ഇപ്പോള്‍ ചുറ്റിക്കൊണ്ടിരിക്കുന്നത്.

നാളെ രാവിലെ 8ന് നടത്തുന്ന അടുത്ത ഭ്രമണപഥം താഴ്ത്തലോടെ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തെത്തും. അതിനുശേഷം 17നാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ വേര്‍പെടുത്തുക. ആഗസ്റ്റ് ആറിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ ഇന്നലെവരെ 174 കിലോമീറ്റര്‍ അടുത്തും 1437കിലോമീറ്റര്‍ അകലത്തുമുള്ള ഭ്രമണപഥത്തിലായിരുന്നു. അവിടെ നിന്നാണ് ചന്ദ്രയാനെ ചന്ദ്രനിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.

ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നടക്കും. തുടര്‍ന്ന് ഓഗസ്റ്റ് 17ന് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടും. ഓഗസ്റ്റ് 23ന് വൈകീട്ടാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ് നടക്കുക. തുടര്‍ന്ന് ലാന്‍ഡറും ലാന്‍ഡറിനുള്ളില്‍നിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനില്‍ പര്യവേക്ഷണം നടത്തും.

ചന്ദ്രയാന്‍-3ലെ സെന്‍സറുകളും എന്‍ജിനുകളും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കിലും ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള പദ്ധതിയുണ്ടെന്ന് ഇസ്റോ ചെയര്‍മാന്‍ എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.

തകരാര്‍ സംഭവിച്ചാലും അതിനെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലാണ് ലാന്‍ഡര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടുന്ന പേടകം സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ (മണിക്കൂറില്‍ 6048 കിലോമീറ്റര്‍) വേഗത്തിലാണ് സഞ്ചരിക്കുക. ഘട്ടംഘട്ടമായി വേഗം കുറച്ച് സെക്കന്‍ഡില്‍ മൂന്ന് മീറ്റര്‍ വേഗത്തിലാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യുക.

നാല് പേലോഡുകളാണ് (ശാസ്ത്രീയ പഠനത്തിനുള്ള ഉപകരണം) ലാന്‍ഡറിനകത്തുള്ളത്. ആദ്യത്തേത് രംബ-എല്‍പി. ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ്മയുടെ (അയണുകളുടെയും ഇലക്ട്രോണുകളുടെയും) സാന്ദ്രത അളക്കാനുള്ള ഉപകരണമാണിത്. രണ്ടാമത്തേത് ചാസ്‌തെ . ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപവ്യതിയാനം പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മൂന്നാമത്തെ പേലോഡാണ് ഇല്‍സ. ചന്ദ്രനിലെ പ്രകമ്പനങ്ങള്‍ പഠിക്കാനുള്ള ഉപകരമാണിത്. ഇവയ്ക്ക് പുറമേ 'നാസ'യുടെ ലേസര്‍ റിട്രോറിഫ്ളക്ടര്‍ അറേ പേലോഡും ലാന്‍ഡറിലുണ്ട്. ലേസര്‍ റേഞ്ചിങ് സാങ്കേതികതയിലൂടെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഇതിലൂടെ അറിയാം. ലേസര്‍ രശ്മികള്‍ വഴിയാണ് ഈ പഠനം. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായ ഏക വിദേശ പേലോഡും ഇതാണ്.

ചന്ദ്രനിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവറില്‍ രണ്ട് പേലോഡുണ്ട്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമായ ലിബിസ് , ചന്ദ്രനിലെ മൂലക സാന്നിധ്യക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ക്സ് എന്നിവയാണവ. ജീവസാന്നിധ്യമുള്ള ഗ്രഹങ്ങളെ വിദൂരത്തില്‍നിന്ന് നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച ഷെയ്പ് എന്ന ഉപകരണം പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുമുണ്ട്. ഇത് ഭൂമിയെ ദീര്‍ഘകാലം നിരീക്ഷിക്കും. മനുഷ്യവാസയോഗ്യമായ ഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടോ എന്ന് തിരയുകയാണ് ഷെയ്പിന്റെ ജോലി. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കൂടുതല്‍ തിരിച്ചറിയാനും ഷെയ്പ്പ് സഹായിക്കും. ഇത് ഉള്‍പ്പെടെ ആകെ ഏഴ് പേലോഡുകളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിലുള്ളത്.

തെറ്റിപ്പോകാന്‍ സാധ്യതയില്ലാത്ത ചന്ദ്രയാന്‍ 3 ന്റെ സാങ്കേതികവിദ്യയാണ് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്റെ ആത്മവിശ്വാസം. ആ ആത്മവിശ്വാസത്തില്‍ തൊട്ട് അദ്ദേഹം പറയുന്നു. അതിനാ#ാല്‍ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ കൃത്യസമയത്ത് ലാന്‍ഡ് ചെയ്യുമെന്നുറപ്പുണ്ട്.

ഇങ്ങിനെ ഉറപ്പുപറയാനുള്ള സാങ്കേതികകാരണങ്ങളും സോമനാഥ് നിരത്തുന്നു. ചന്ദ്രയാന്‍-3 ന്റെ ലാന്‍ഡറായ വിക്രമിന്റെ സെന്‍സറുകളും രണ്ട് എഞ്ചിനുകളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പോലും വിക്രം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നുറപ്പുണ്ടെന്ന് സോമനാഥ് പറയുന്നു. പിഴവുകള്‍ സംഭവിച്ചാല്‍ പോലും അതിനെയെല്ലാം അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വിക്രമിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (18 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (27 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (31 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (36 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (41 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (46 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (54 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends