Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് ഫോര്‍ട്ട് ഗവ: താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൈ തിരിച്ചു പിടിക്കുകയും ജീവനക്കാരെയടക്കം ആക്രമിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ക്ക് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

15 AUGUST 2023 11:02 AM IST
മലയാളി വാര്‍ത്ത

ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് ഫോര്‍ട്ട് ഗവ: താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൈ തിരിച്ചു പിടിക്കുകയും ജീവനക്കാരെയടക്കം ആക്രമിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ക്ക് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അടിപിടിയുണ്ടാക്കി ചികിത്സക്കെത്തിയ കരിമഠം കോളനി നിവാസി റഷീദ് , ഇയാളുടെ കൂട്ടാളി റഫീഖിനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണുത്തരവ്.

 

തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഫോര്‍ട്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് മജിസ്‌ട്രേട്ട് പി. അരുണ്‍കുമാര്‍ ഉത്തരവിട്ടു. 2021 ആഗസ്റ്റ് 6 രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.


അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെയാണ് ആക്രമിച്ചത്. അടിപിടി കേസില്‍ ചികിത്സക്കെത്തിയവരാണ് അക്രമം നടത്തിയത്. വരി നില്‍ക്കാന്‍ തയ്യാറാകാതിരുന്ന ഇവര്‍ ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ കൈയ്യേറ്റം ചെയ്തത്. ഡോക്ടറുടെ കൈ പിടിച്ചു തിരിക്കുകയായിരുന്നു.

ഡോക്ടറെ രക്ഷപെടുത്താന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ആക്രമിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഒന്നാം പ്രതി റഷീദിനെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി റഫീക്ക് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റഫീക്കിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൈക്ക് പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തില്‍ പ്രതിഷേധിച്ച്കെ. ജി. എം. ഒ. എയുടെ ആഭിമുഖ്യത്തില്‍ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി വി. ശിവന്‍കുട്ടി ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്ന ഡോക്ടറുമായും കെ. ജി. എം. ഒ. എ നേതാക്കളുമായും ചര്‍ച്ച നടത്തി. രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണം ഉണ്ടാകുന്ന സംഭവങ്ങളില്‍ പ്രതിഷേധവുമായി ഐഎംഎ രംഗത്തെത്തി. ആശുപത്രിയിലെ അതിക്രമങ്ങള്‍ തുടരുകയാണെന്നും, അത്യാഹിത വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെടുന്നുവെന്നും ഇങ്ങനെ പോയാല്‍ ആരെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതിനെതിരെ നിയമനിര്‍മ്മാണ ശക്തമാക്കണമെന്നും പൊതുജനങ്ങള്‍ അതിശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തില്‍ ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ അദ്ദേഹം പങ്കിടുകയും ചെയ്തു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends