ആലപ്പുഴ തീരദേശ പാതയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ തീരദേശ പാതയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം.
പുന്നപ്ര സെന്റ് അലോഷ്യസ് സ്‌കൂളിനു സമീപത്താണ് സംഭവം നടന്നത്. പുന്നപ്ര പുതുവല്‍ ജീവന്‍ (21) ആണ് മരിച്ചത്.
പരേതനായ ബൈജുവിന്റെയും ശാലിനിയുടെയും മകനാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
അതേസമയം ധര്‍മശാലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെ ധര്‍മശാല ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം നടന്നത്.
ഉടന്‍തന്നെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറിക്കടിയില്‍ ഉറങ്ങിയ സജേഷിന്റെ കാലുകള്‍ക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സജേഷ്.
"
https://www.facebook.com/Malayalivartha






















