കോട്ടയം ഒളശയില്‍ കട അടച്ചശേഷം റോഡിലേക്ക് ഇറങ്ങവേ ബൈക്കിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം

കോട്ടയം ഒളശയില്‍ ബൈക്കിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. ചെങ്ങളത്ത് ഡെയിലി ഫ്രഷ് ചിക്കന്‍ ആന്‍ഡ് മീറ്റ് സ്റ്റോര്‍ നടത്തുകയായിരുന്ന ചെങ്ങ ളം മാസ്റ്റേഴ്‌സ് വില്ലയില്‍ കുന്നത്തില്‍ അജു തോമസ് (49) ആണ് മരിച്ചത്.
കട അടച്ചശേഷം റോഡിലേക്ക് ഇറങ്ങിയപ്പോള്‍ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇന്ന് രാത്രി 7.30ന് ഒളശ സിഎംഎസ് ഹൈസ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികനും അജുവും തെറിച്ചുപോയി.
ഓടിക്കൂടിയ നാട്ടുകാര്‍ പരിപ്പ് സ്വദേശിയായ ബൈക്ക് യാത്രികനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് തെറിച്ചുവീണ അജുവിനെ കാണുന്നതും തുടര്‍ന്നു ആശുപത്രിയിലെത്തിച്ചതും. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പ്രിയയാണ് അജുവിന്റെ ഭാര്യ. നാല് പെണ്‍മക്കളുണ്ട്.
"
https://www.facebook.com/Malayalivartha






















