ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ; കേരളത്തിലേക്ക് നോക്കുമ്പോൾ പ്രതിസന്ധികൾ ഇവിടെ ധാരാളമാണ്....അതിനിടയിൽ മുഖ്യനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ല... കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥ....

ഇനിയിപ്പോൾ ഓണത്തെ വരവേൽകാനുള്ള തയാറെടുപ്പിലാണ് മലയാളികൾ. ദിവസങ്ങൾ എണ്ണിയെണ്ണി എണ്ണിയെണ്ണികാത്തിരിക്കുകയാണ്. ആ ഒരു നിമിഷത്തിൽ കേരളത്തെ നോക്കുമ്പോൾ പ്രതിസന്ധികൾ ഇവിടെ ധാരാളമാണ്. വിലക്കയറ്റവും സാധങ്ങളുടെ ലഭ്യത കുറവുമാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്ന വിഷയം. ആ ഒരു ഘട്ടത്തിൽ സർക്കാർ ഇനി അതിനെ എങ്ങനെ നേരിടുമെന്നുള്ളതാണ് നിർണായകം. അതിനിടയിലാണ് മുഖ്യമന്ത്രിയെ കളിയാക്കി കൊണ്ട് രമേശ് ചെന്നിത്തല ഒരു ഡയലോഗ് അടിച്ചിരിക്കുന്നത്.ഇത്തവണ മാവേലി കേരളത്തിലേക്ക് വരില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ലെന്നും കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രിയെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് വിലക്കയറ്റത്തിനെതിരെ ഐഎൻടിയുസി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ചെന്നിത്തലയുടെ പരിഹാസം.അതേസമയം പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ലെന്നും ചെന്നിത്തല പരിഹാസിച്ചു. ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന ബോധ്യം സിപിഎമ്മിനുള്ളതിനാൽ പിണറായിയോ മന്ത്രിമാരോ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കില്ല. പുതുപ്പള്ളിയിൽ ഏത് മന്ത്രിക്കാണ് അഡ്രസ്സ് ഉള്ളതെന്നും ജനങ്ങൾക്ക് അറിയാവുന്ന മന്ത്രിമാർ ആരാണ് ഈ മന്ത്രിസഭയിൽ ഉള്ളതെന്നും തൃക്കാക്കരയിൽ കാണിച്ച പൊള്ളത്തരം ഇവിടെ നടക്കില്ലെന്നും ചെന്നിത്തല വിമർശിച്ചു.ഒപ്പം തന്ന പുതുപ്പള്ളിയിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇടത് നേതാക്കൾക്കെല്ലാം ഒരുപോലെ ഇപ്പോൾ വില കയറ്റത്തിന്റെ പ്രതിസന്ധി പരിഹരിക്കാനായിട്ട് നെട്ടോട്ടമോടുകയാണ്.
ഇടത് എം പി മാർ എല്ലാം കൂടെ രണ്ടു ദിവസം മുൻപാണ് കേന്ദ്ര മന്ത്രിയെ പോയി കണ്ടു കരഞ്ഞു കാല് പിടിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. ബാക്കിയെല്ലാത്തിനും മോദിയെയും കേന്ദ്രത്തെയും നോക്കി തെറി വിളിക്കും എന്നിട്ടോ കാര്യം സാധിക്കാൻ കാല് പിടിക്കും. കേരളത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ് സഹായിക്കണം എന്നാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗോവിന്ദൻ മാഷും ഏതാണ്ട് ഇതേ അവസ്ഥയിലാണ് പ്രതികരിച്ചിരിക്കുന്നത്. രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപ്പെടുന്ന അവസ്ഥയിലാണ് കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്തണമെന്നും കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം അറിയിച്ചിരിക്കുന്നത്. കേന്ദ്രം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന ആളോഹരി വരുമാനം കേരളത്തിന് നൽകുന്നില്ല. 18,000 കോടി രൂപയുടെ കുറവാണ് ഇപ്പോൾ ഉള്ളത്. ജിഎസ്ടി നഷ്ടപരിഹാര തുക കേന്ദ്രം നൽകാൻ തയ്യാറാകുന്നില്ല.
ഇതിൽ 12,000 കോടി രൂപയുടെ നഷ്ടം. റവന്യു കമ്മി നികത്തുന്നതിന്റെ ഗ്രാന്റ് ആദ്യ വർഷം 19,000 കോടി രൂപ ലഭിച്ചിരുന്നു. രണ്ടാം വർഷം 13,000 കോടി രൂപയായി കുറച്ചു. ഇപ്രാവശ്യം അത് 4,000 ആയി കുറച്ചു. ആഭ്യന്തര വരുമാനത്തിന്റ അഞ്ച് ശതമാനം കടം വാങ്ങാവുന്നതാണ്, എന്നാൽ ഇപ്പോൾ മൂന്ന് ശതമാനമാക്കി ചുരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ കേന്ദ്രത്തിന് 6.5 ശതമാനമാണ് കടം വാങ്ങാവുന്നതിന്റെ പരിധി. അവർക്ക് പരമാവധി എടുക്കാനുള്ള പരിധി അഞ്ച് ശതമാനമാണെന്ന് നിലനിൽക്കെയാണ് ഇത് .
ഇനിയിപ്പോൾ പരിധി വരെ ഇത് പരിഹരിക്കാനായിട്ട് ഇവിടെ സാധങ്ങൾ ഇല്ലെങ്കിലും മദ്യം ധാരാളം വിളമ്പണം എന്നുള്ള ഓർഡർ കൂടെ മുകളിൽ നിന്നും വന്നിരിക്കുകയാണ്. അതുകൊണ്ട് അതിനൊരു പഞ്ഞവും ഉണ്ടാവാൻ പോകുന്നില്ല. ഏതായാലും ഇനി ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ എങ്ങനെ ആവും സർക്കാർ ഈ പ്രതിസന്ധികളെ നേരിടാൻ പോകുന്നത് എന്നുള്ളതാണ് വലിയൊരു ചോദ്യം . കൂടാതെ രമേശ് ചെന്നിത്തല പറഞ്ഞത് പോലെ കേരളത്തിന്റെ ഈ ദയനീയ അവസ്ഥ കണ്ടിട്ട് മാവേലി പോലും തിരിഞ്ഞുനോക്കാൻ പോകുന്നില്ല എന്നാണ് തോനുന്നത്.
https://www.facebook.com/Malayalivartha






















