Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആമസോണിലെ അതിജീവനം... എന്നാൽ ആ കുരുന്നുകൾ അനുഭവിച്ചത് കൊടിയ പീഡനം... നാലു കൊളംബിയൻ സഹോദരങ്ങളിൽ മൂത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തൽ....സംഭവത്തിൽ പെൺകുട്ടിയുടെ രണ്ടാനച്ഛൻ മാനുവൽ റാനോക്കിനെ കൊളംബിയൻ പോലീസ് അറസ്റ്റുചെയ്തു...ജീവിതത്തിൽ വില്ലനായത് സ്വന്തം അച്ഛൻ...

15 AUGUST 2023 05:25 PM IST
മലയാളി വാര്‍ത്ത

കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ നാല് കുട്ടികള്‍ നാല്‍പ്പത് ദിവസത്തോളം താമസിച്ച സംഭവം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.ആമസോൺ എങ്ങനെ അമ്മസോണായി എന്ന ചോദ്യത്തിന് ഉത്തരം തേടലാണിത്.കാട് ആ നാലു കുട്ടികൾക്കും 40 ദിവസം അമ്മയെപോലെ കരുതൽ ഒരുക്കി. ഒരു അരിക്കൊമ്പനും അവരെ കുത്തിമറിച്ചില്ല. പല്ലുകൊഴിഞ്ഞ ഒരു വയസ്സൻ കടുവയും അവരുടെ കഴുത്തിൽ ഉളിപ്പല്ലിറക്കിയില്ല. ആ കുട്ടികളും ശാന്തരായിരുന്നു. കാടിനെ നന്നായി അറിയുന്നവർ.തീവ്രവെളിച്ചത്തിന്റെയും കഠോരശബ്ദത്തിന്റെയും പുറംലോകത്തു നിന്ന് അവർ ശാശ്വത രാത്രികളുടെ മനോഹാരിത കണ്ടറിഞ്ഞു. കാടിന്റെ മക്കള്‍ എന്നാണ് മുത്തശ്ശി ഇവരെ വിശേഷിപ്പിച്ചിരുന്നത്. യുക്കാ ധാന്യങ്ങള്‍ ഭക്ഷിച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത്. ഇത് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നു. ഒപ്പം ചില റിലീഫ് പാഴ്‌സലുകളില്‍ നിന്നുള്ള ഭക്ഷണവും ഇവര്‍ കഴിച്ചിരുന്നു. ഇത് ഹെലികോപ്ടറില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ താഴേക്ക് ഇട്ടതാണ്.എന്നാൽ ഇപ്പോൾ വളരെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്.

വിമാനം തകർന്നുവീണ് ആമസോൺ കാട്ടിലകപ്പെടുകയും 40 ദിവസത്തിനുശേഷം കണ്ടെത്തുകയും ചെയ്ത നാലു കൊളംബിയൻ സഹോദരങ്ങളിൽ മൂത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തൽ. സംഭവത്തിൽ പെൺകുട്ടിയുടെ രണ്ടാനച്ഛൻ മാനുവൽ റാനോക്കിനെ കൊളംബിയൻ പോലീസ് അറസ്റ്റുചെയ്തു.ജൂണിൽ കാട്ടിൽനിന്ന്‌ തിരിച്ചുകിട്ടിയതിനുപിന്നാലെ കുട്ടികളുടെ അവകാശത്തിനായി അവരുടെ അമ്മവീട്ടുകാരുമായി നിയമയുദ്ധം നടത്തിവരുകയായിരുന്നു റാനോക്ക്. ഇക്കാര്യത്തിൽ തീരുമാനമാകുംവരെ കൊളംബിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി വെൽഫെയറിന്റെ സംരക്ഷണത്തിലാണ് കുട്ടികൾ. ഇവിടെവെച്ചാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് പെൺകുട്ടി പറഞ്ഞത്. ചില മൃഗങ്ങളെക്കാൾ ക്രൂരന്മാരാണ് ഈ ലോകത്തുള്ളത് എന്ന് തോന്നി പോവും ഈ വാർത്തകൾ കേൾക്കുമ്പോൾ . അത്രയും നീചമായിട്ടാണ് ഈ കുട്ടികളുടെ അച്ഛൻ അവരോട് പെരുമാറിയത്. കുട്ടിയെ ഇയാൾ പത്താംവയസ്സുമുതൽ ഉപദ്രവിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. നാലുകുട്ടികളിൽ ഇളയ രണ്ടുപേരുടെ അച്ഛനാണിയാൾ.ഇയാളുടെ അടുത്തേക്ക് പോകുംവഴിയാണ് മേയ് ഒന്നിന് ആമസോൺ വനാന്തർഭാഗത്ത് ചെറുവിമാനം തകർന്നുവീണ് കുട്ടികളുടെ അമ്മയുൾപ്പെടെ മൂന്നുപേർ മരിച്ചത്.

 

ഒന്ന്, നാല്, ഒമ്പത് വയസ്സുള്ള ഇളയസഹോദരങ്ങളെ 40 ദിവസം കാട്ടിൽ കാത്തുരക്ഷിച്ചത് മൂത്തകുട്ടിയാണ്.ഗുരുതരമായ നിര്‍ജലീകരണം, പോഷകാഹാരക്കുറവ് അടക്കമുള്ളവ നേരിട്ട കുട്ടികള്‍ കൊളംബിയന്‍ സര്‍ക്കാരിന്‍റെ സര്‍ക്കാരിന്‍റെ സംരക്ഷണയില്‍ കഴിയുന്നതിനിടെ നടന്ന മനശാസ്ത്ര പരിശോധനയിലാണ് കുട്ടികള്‍ പീഡനം നേരിട്ടതായി വ്യക്തമായത്. ലൈംഗിക പീഡനം അടക്കമുള്ളവയാണ് കുട്ടികള്‍ 32കാരനായ രണ്ടാനച്ഛനില്‍ നിന്ന് നേരിട്ടിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.സൊളനോയിലെ വീട്ടില്‍ വച്ച് മൂത്ത കുട്ടിക്ക് 10 വയസുള്ള സമയം മുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍.പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കെതിരായ ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തില്‍ പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ മകളെ രണ്ടാം ഭര്‍ത്താവ് ആക്രമിച്ചിരുന്നതായി കുട്ടികളുടെ മുത്തച്ഛന്‍ പ്രതികരിച്ചിരുന്നു. കുട്ടികളുടെ മുത്തച്ഛനും രണ്ടാനച്ഛനും തമ്മില്‍ കുട്ടികളുടെ അവകാശ തര്‍ക്കം നടക്കുന്നതിനിടെയാണ് പീഡനവിവരം പുറത്ത് വരുന്നത്.13 ഉം 9ഉം വയസുള്ള പെണ്‍കുട്ടികളും 4ഉം കാണാതാകുമ്പോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ആണ്‍കുട്ടികളും ആമസോണ്‍ വനത്തില്‍ അതിജീവനത്തിന്റെ കരുത്തുറ്റ മാതൃകയായി മാറിയിരുന്നു.

 

മെയ് 1ന് ഉണ്ടായ വിമാന അപകടത്തിലാണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരങ്ങള്‍ കാട്ടിൽ അകപ്പെട്ടത്.വളരെ ദുഃഖം തോന്നുകയാണ് ഈ വാർത്ത കേൾക്കുമ്പോൾ. ലോകം ഒന്നടങ്കം ഈ കുരുന്നുകൾക്കായി പ്രാർത്ഥനയോടെ ഇരുന്നു . അവർ എന്നിട്ട് ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് എത്തിയത് എന്നോർത്ത് ആശ്വസിച്ചു എന്നാൽ അച്ഛൻ തന്നെയാണ് ഈ ക്രൂരത കാണിച്ചിരിക്കുന്നത്. ഇതൊരിക്കലും പൊറുക്കാൻ കഴിയില്ല. ഈ ലോകം മുഴുവൻ അയാളെ കൊല്ലാനുള്ള ദേഷ്യത്തിൽ തിളച്ചു നിൽക്കുകയാവും.സാധാരണ ഒരു ആരോഗ്യമുള്ള മനുഷ്യന് പോലും ചിന്തിക്കാൻ സാധിക്കാവുന്നതിന്റെ അപ്പുറമാണ് ആ കുട്ടികളുടെ അതിജീവന കഥ. അമ്മയെ കണ്മുൻപിൽ നഷ്ടപ്പെട്ടിട്ടും അവർ ആ കൊടും കാടുകളിൽ അതിജീവിച്ചത് ഇന്നും സിനിമയെ വെല്ലുന്ന യാഥാർത്ത്യങ്ങൾ ആണ്.ശാന്തമൗനങ്ങളുടെ കാട് അവരുടെ ആധികൾക്കു മീതേ ഇളംകാറ്റായി. നക്ഷത്രങ്ങൾ അവർക്കു ദിശാബോധമേകി. കാറ്റിന്റെ ചിറകിലേറിയെത്തിയ പക്ഷികളും പുലരികളിലെ നിഴലുകളും അവർക്കു വഴികാട്ടി. വെളിച്ചത്തിന്റെ പരലുകളായി മിന്നാമിന്നികൾ അവർക്കു ചുറ്റും വട്ടമിട്ടുപറന്നിരിക്കാം.മനുഷ്യസ്നേഹത്തിന്റെ മാതൃതുല്യമായ ഉറവകളെല്ലാം വറ്റിപ്പോകുന്ന കാലം.

കാരുണ്യത്തിന്റെ മഴക്കാടുകളെല്ലാം മഴുവേറ്റു കത്തുന്ന പകലുകളും ഉഷ്ണരാത്രികളും. ഇതിനിടയിലും ലോകത്തിന്റെ ഹരിതതലക്കെട്ടായി ആമസോൺ എന്ന അമ്മസോൺ. അഥവാ അമേയ്സിങ് സോൺ.ആമസോണിലെ നാലു കുട്ടികൾ അവിടുത്തെ ആദിമ– പ്രാക്തന ഗോത്ര വർഗത്തിൽപെട്ടവരായിരുന്നു എന്നതാണ് അവരുടെ പ്രധാന അനുകൂല ഘടകം. തകർന്ന വിമാനത്തിലുണ്ടായിരുന്ന ഭക്ഷ്യപൊടികളും ഇടയ്ക്കിടെ മിന്നിമറഞ്ഞ തിരച്ചിൽ വിമാനങ്ങളിൽ നിന്നു താഴേക്കിട്ട് പൊട്ടിച്ചിതറിയ ഭക്ഷണപ്പൊതികളും അവരെ സഹായിച്ചു. കാട്ടിലെ പഴങ്ങളും വേരുകളും വെള്ളവുമെല്ലാം ഇതിനൊപ്പം ജീവൻരക്ഷാ നാളികളായി പ്രവർത്തിച്ചു.തദ്ദേശവാസികളും, കൊളംബയന്‍ സൈന്യവും നടത്തിയ തിരച്ചിലില്‍ ആണ് ഇവരെ കണ്ടെത്തിയത്. മെയ് ഒന്നിനാണ് ഈ നാല് സഹോദരങ്ങളുടെ സഞ്ചരിച്ച ചെറിയൊരു വിമാനം അപകടത്തില്‍പ്പെടുന്നത്. ഇവരുടെ അമ്മ, പൈലറ്റ്, ഒരു കുട്ടി എന്നിവര്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ നാല് കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്ക് ഈ വനമേഖലയുമായി നല്ല അടുപ്പമുണ്ടായിരുന്നു. അതുകൊണ്ട് കുട്ടികള്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഇവരുടെ കുടുംബം കരുതിയത്.

 

ഏതായാലും ഇപ്പോൾ ആ കുരുന്നുകൾ വിചാരിക്കുന്നുണ്ടാവും ഞങ്ങൾക്ക് രക്ഷപെടണ്ടായിരുന്നു എന്ന്. ആ കൊടും കാടാണ് ഏറ്റവും സുരക്ഷിതമെന്ന്. ഏതായാലും ആ ആമസോണിന്റെ മക്കളോട് ഈ ക്രൂരത ചെയ്തയാളോട് ഈ ലോകം ഒരിക്കലും പൊറുക്കാൻ പോകുന്നില്ല. തക്കതായ ശിക്ഷ തന്ന ലഭിക്കണം എന്നാണ് ഈ ലോകം മുഴുവൻ ആശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (18 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (22 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (27 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (32 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (37 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (45 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (53 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (58 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends