മോദി അത് പറഞ്ഞതും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് കൈകൂപ്പി, മറ്റുള്ളവർ ഹർഷാരവം മുഴക്കി....''സുപ്രീം കോടതിയോട് ഞാൻ നന്ദി പറയുകയാണ്. കോടതി വിധികളെല്ലാം പ്രാദേശിക ഭാഷകളിൽ കൂടി വേണമെന്ന് അടുത്തിടെ സുപ്രീം കോടതി പറഞ്ഞിരുന്നു''...ഈ വാക്കുകൾ വളരെയേറെ സന്തോഷം പകർന്നത് ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്....

സ്വാതന്ത്ര്യ ദിനാഘോഷസന്ദേശത്തിൽ രാജ്യത്തെ പ്രാദേശിക ഭാഷകളുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. മാതൃഭാഷകളുടെ മഹത്വം രാജ്യത്ത് വളർന്നുവരികയാണെന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ വളരെയേറെ സന്തോഷം പകർന്നത് മറ്റൊരാൾക്കാണ്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്.''സുപ്രീം കോടതിയോട് ഞാൻ നന്ദി പറയുകയാണ്. കോടതി വിധികളെല്ലാം പ്രാദേശിക ഭാഷകളിൽ കൂടി വേണമെന്ന് അടുത്തിടെ സുപ്രീം കോടതി പറഞ്ഞിരുന്നു''. മോദിയുടെ ഈ വാക്കുകൾ കേട്ടതും വേദിയിലുണ്ടായിരുന്ന ചീഫ് ജസ്‌റ്റിസ് കൈകൂപ്പി. മറ്റുള്ളവർ ഹർഷാരവം മുഴക്കുകയും ചെയ‌്‌തു.കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്യണമെന്ന് പലപ്പോഴും ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ഹിന്ദി, തമിഴ്, ഗുജറാത്തി, ഒഡിയ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടണമെന്ന് അറിയിക്കുകയും ചെയ‌്തിരുന്നു.
മൂന്നാം തവണയും അധികാരത്തിലേറുമെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന നേട്ടങ്ങൾ എണ്ണി പറയാൻ അടുത്ത വർഷവും ചെങ്കോട്ടയിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.കുടുംബാധിപത്യവും പ്രീണനവും ഇന്ന് നമ്മുടെ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു. ഒരു കുടുംബം മാത്രം ഒരു രാഷ്ട്രീയ പാർട്ടിയുടെ ചുമതലയിലെത്തുന്നത് എങ്ങനെയാണ്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതമന്ത്രം കുടുംബത്തിന്റെ പാർട്ടിയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്നത് ഉറപ്പാണ്. 2014ൽ ഞങ്ങൾ അധികാരത്തിലെത്തുമ്പോൾ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. 140 കോടി ഇന്ത്യക്കാരുടെ പ്രയത്നത്താൽ ഇന്ന് നമ്മൾ അഞ്ചാം സ്ഥാനത്തെത്തി. ഇത് വെറുതെ സംഭവിച്ചതല്ല. അഴിമതിയുടെ ഭൂതം രാജ്യത്തെ അതിന്റെ പിടിയിലാക്കിയിരിക്കുകയായിരുന്നു.
അതിൽ നിന്ന് മോചിപ്പിച്ച് എല്ലാ ചോർച്ചകളും അടച്ച് ഞങ്ങൾ ശക്തമായ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചു.' - മോദി പറഞ്ഞു.ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജസ്ഥാൻ സ്റ്റൈലിലുള്ള ബഹുവർണ തലപ്പാവ് ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. ഈ വർഷം അവസാനം രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്.ടെക് മേഖലയിൽ വൻ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ അധികം വൈകാതെ രാജ്യം 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ തുകയിൽ ഡേറ്റാ പ്ലാനുകൾ നൽകുന്ന രാജ്യമായി ഇന്ത്യ മാറും. നിലവിലെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജി പ്ലാനുകളെക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി. സെക്കൻഡിൽ 10 ജിഗാബൈറ്റ്‌സ് വരെയാണ് 5ജിക്ക് കൈവരിക്കാൻ കഴിയുന്നതെങ്കിൽ 6ജിക്ക് സെക്കൻഡിൽ ഒരു ടെറാബൈറ്റ് വരെ കൈവരിക്കാനാകും.
6ജി വരുന്നതോടെ സുസ്ഥിരത സാധ്യമാകുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.ഒരു മിനിറ്റിൽ നൂറ് സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന അത്ര സ്പീഡ് എന്നാണ് 6ജിയെ വിശേഷിപ്പിക്കുന്നത്. വെർച്വൽ റിയാലിറ്റി കൂടുതൽ അടുക്കുമെന്നും ഓൺലൈൻ അനുഭവങ്ങൾക്ക് പുത്തൻ ജീവൻ പകരുമെന്നും അവകാശപ്പെടുന്നു. 6ജി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ഇന്ത്യ 6ജിയിൽ പ്രവേശിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha






















