സുരേഷ് ഗോപി എന്ന് പറയുന്നത് പച്ചയായ മനുഷ്യനാണ്; എന്ത് സഹായത്തിന് വേണ്ടി പോയാലും ചെയ്യാവുന്ന കാര്യമാണെങ്കില്‍ സഹായിക്കും; ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന, സാമ്പത്തികപരമായി പിന്നോട്ട് നില്‍ക്കുന്ന ഒരു നടിക്ക് വേണ്ടി അടുത്തിടെ മാത്രം ചിലവാക്കിയത് ഒരു ലക്ഷത്തോളം രൂപയാണ്; ഇക്കാര്യം ഞാന്‍ പുറത്ത് പറഞ്ഞത് അറിഞ്ഞാല്‍ അദ്ദേഹം ചൂടാവും; തുറന്നടിച്ച് ദിനേശ് പണിക്കർ

നടനും സംവിധായകനുമായ ദിനേശ് പണിക്കര്‍ സുരേഷ് ഗോപിയെ കുറിച്ച് ഒരു നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സുരേഷ് ഗോപി ഇതറിഞ്ഞാൽ ദേഷ്യപ്പെടും എന്ന മുഖവുരയോടെയാണ് ആ വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയിരിക്കുന്നത് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സുരേഷ് ഗോപി എന്ന് പറയുന്നത് പച്ചയായ മനുഷ്യനാണ്.
എന്ത് സഹായത്തിന് വേണ്ടി പോയാലും ചെയ്യാവുന്ന കാര്യമാണെങ്കില്‍ സഹായിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന, സാമ്പത്തികപരമായി പിന്നോട്ട് നില്‍ക്കുന്ന ഒരു നടിക്ക് വേണ്ടി അടുത്തിടെ മാത്രം ചിലവാക്കിയത് ഒരു ലക്ഷത്തോളം രൂപയാണ്. ഇക്കാര്യം ഞാന്‍ പുറത്ത് പറഞ്ഞത് അറിഞ്ഞാല്‍ അദ്ദേഹം ചൂടാവും. അത്രത്തോളം നന്മയുള്ള മനുഷ്യനാണെന്നും ദിനേശ് പണിക്കർ പറഞ്ഞിട്ടിക്കുകയാണ്.
അതേസമയം ഈ ഇടയ്ക്കു ആയിരുന്നു അദ്ദേഹം മറ്റൊരു കാര്യം ചെയ്തത് വളരെ ശ്രദ്ധേയമായിരുന്നു. സാമ്പത്തിക തട്ടിപ്പിന് ഇരയായി പിന്നാലെ വീസ കാലാവധി തീർന്ന് പ്രതിസന്ധിയിലായ വിദേശ വനിതയ്ക്ക് സഹായവുമായി അദ്ദേഹം എത്തിയിരുന്നു,. . ഫോർട്ട് കൊച്ചിയിലെ ഹോം സ്‌റ്റേയിൽ താമസിക്കുന്ന യു കെ സ്വദേശി പെനിലോപ് കോയ്‌യെയാണ് സുരേഷ് ഗോപി സഹായിച്ചത്.
https://www.facebook.com/Malayalivartha






















