മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച് വിദ്യാർഥികൾ; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ഒരു സംഭവം അത് തീർച്ചയായുംഅത്യന്തം വേദനാജനകവും മാത്രമല്ല നാണക്കേട് ഉണ്ടാക്കുന്നതുമാണ്. കോളേജിൽ പഠിക്കുന്ന സമയത്ത് കുട്ടികൾക്ക് നമുക്ക് ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകും നമ്മൾ ഒരുപാട് കളിയാക്കും ഒരുപാട് കളിചിരികൾ പറയും തമാശകൾ ഒപ്പിച്ചു വയ്ക്കും. പക്ഷേ അത് ഒരാളുടെ വൈകല്യത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള തമാശകൾ ആകുമ്പോൾ,മാത്രമല്ല നമ്മുടെ അധ്യാപകരെ കളിയാക്കുന്നത് ആകുമ്പോൾ അതിനെ ക്രൂരത എന്നല്ലാതെ മറിച്ച് ഒരു വാക്ക് കൊണ്ട് വിശേഷിപ്പിക്കാൻ സാധിക്കില്ല.
മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചിരിക്കുകയാണ് വിദ്യാർഥികൾ. സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിൽ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിക്കുന്നു ചിരിക്കുന്നു അനുവാദമില്ലാതെ പ്രവേശിക്കു ന്നു.അദ്ധ്യാപകന്റെ പിറകെ വന്നു നിന്നു തമാശ കാണിക്കുന്നു.
പോരാത്തതിന് . ഇവ വീഡിയോയാക്കി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നു. ഇതിന്റെ വീഡിയോ അടക്കം വൈറലായി. കോളേജ് നടപടി സ്വീകരിക്കുകയും ചെയ്തു. . ഈ വിഷയത്തിൽ പ്രതികരണവുമായി അധ്യാപകൻ ഡോക്ടർ പ്രിയേഷ് രജിത്ത് രംഗത്ത് വന്നിരിക്കുകയാണ്. . കുട്ടികളുടെ നടപടി വേദനിപ്പിച്ചു തനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടല്ലേ ഇങ്ങനെ ചെയ്തത് . മറ്റു അധ്യാപകരുടെ ക്ലാസ്സുകളിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. കുട്ടികൾ തെറ്റു മനസ്സിലാക്കണം. അതിനാണ് പരാതി നൽകിയതെന്നും അദ്ദേഹം പ്രതിക്കരിച്ചു.
https://www.facebook.com/Malayalivartha






















