ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു... സിപിഎമ്മിന്റെ മുഴുവന്‍ ആരോപണങ്ങള്‍ക്കും നാളെ മറുപടി പറയുമെന്ന് മാത്യു കുഴല്‍ നാടന്‍; ചിന്നക്കനാലില്‍ ഭൂമിയും വീടും ഉണ്ടെന്ന് മാത്യു കുഴല്‍ നാടന്‍

മാത്യു കുഴല്‍ നാടനെതിരെ സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നാളെ മറുപടി പറയുമെന്ന് മാത്യു കുഴല്‍ നാടന്‍. ചിന്നക്കനാലില്‍ ഭൂമിയും വീടും ഉണ്ടെന്ന് സ്ഥിരീകരിച്ച് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. സിപിഎമ്മിന്റെ മുഴുവന്‍ ആരോപണങ്ങള്‍ക്കും നാളെ മറുപടി പറയും.ആരോപണങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ശേഷമേ പ്രതികരിക്കൂ.
ഭൂമി ഉണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമാക്കിയതാണ്. ഒരു ആരോപണത്തില്‍ നിന്നും ഒളിച്ചോടില്ല. എന്നാല്‍ മാധ്യമസൃഷ്ടിയാണെന്നും പറയില്ല. പിന്നില്‍ രാഷ്ട്രീയ അജണ്ട ആണോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ആരോപണങ്ങള്‍ പഠിച്ചശേഷം മുഴുവന്‍ കാര്യങ്ങള്‍ക്കും മറുപടി പറയുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ ആവശ്യപ്പെട്ടിരുന്നു. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരില്‍ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴല്‍ നാടന്‍. വിഷയത്തില്‍ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















